വള്ളുവനാട് തനിമ സാംസ്‌കാരിക മഹോത്സവം 12 മുതൽ

പെരിന്തല്‍മണ്ണ: നഗരസഭയും സമീപ പഞ്ചായത്തുകളുമായി സഹകരിച്ച് പെരിന്തല്‍മണ്ണയില്‍ വള്ളുവനാട് തനിമ സാംസ്‌കാരിക മഹോത്സവം സംഘടിപ്പിക്കും. ഏപ്രിൽ 12 മുതല്‍ 23 വരെ പെരിന്തല്‍മണ്ണ ബൈപാസിലെ പ്രത്യേക വേദിയിൽ പരിപാടി നടത്തുമെന്ന് നഗരസഭ ചെയർമാന്‍ എം. മുഹമ്മദ് സലീം വാർത്തസമ്മേളനത്തില്‍ അറിയിച്ചു. എം.എല്‍.എമാർ, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, താലൂക്കിലെ 14 പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവരെയും സഹകരിപ്പിച്ചാണ് മേള. മേളയിലേക്ക് പ്രവേശനം സൗജന്യമാണെങ്കിലും പ്രവേശന പാസ് വഴി നിയന്ത്രണമുണ്ട്. പെരിന്തൽമണ്ണ താലൂക്കിലെ 403 ജനപ്രതിനിധികള്‍ വഴിയും മറ്റ് രീതിയിലുമായാണ് പാസുകള്‍ വിതരണം ചെയ്യുക. 12ന് സവിത തിയറ്ററില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടെ മേള തുടങ്ങും. 15 വരെയാണ് ചലച്ചിത്രോത്സവം. 14ന് പഞ്ചായത്തുകളെയടക്കം ഉള്‍പ്പെടുത്തിയുള്ള ഘോഷയാത്രയും തുടര്‍ന്ന് മേളയുടെ ഉദ്ഘാടനവും നടക്കും. ബുധനാഴ്ച വൈകീട്ട് മൂന്നരക്ക് ജനപ്രതിനിധികളുടെയും മറ്റും വിപുലമായ കൂടിയാലോചന യോഗം നടക്കും. നഗരസഭ ഉപാധ്യക്ഷ നിഷി അനില്‍രാജ്, സെക്രട്ടറി കെ. പ്രമോദ്, കണ്‍വീനര്‍ ശിഹാബ് ആലിക്കല്‍, എക്‌സിബിഷന്‍ കോഓഡിനേറ്റര്‍മാരായ വി.സി. സാബിക്, കെ.പി. ജയചന്ദ്രന്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.