പുതിയങ്കം^കാട്ടുശ്ശേരി വേല ആഘോഷിച്ചു

പുതിയങ്കം-കാട്ടുശ്ശേരി വേല ആഘോഷിച്ചു ആലത്തൂർ: പുതിയങ്കം-കാട്ടുശ്ശേരി വേല ആഘോഷിച്ചു. ഇരുദേശങ്ങളിലെയും വേലകളുടെ സംഗമം ശനിയാഴ്ച പുലർച്ച ആലത്തൂർ സ്വാതിനഗറിലെ പുതുക്കുളങ്ങര ക്ഷേത്രാങ്കണത്തിൽ നടന്നു. പകൽവേലകൾ പുതിയങ്കത്ത് വേട്ടക്കരുമൻ ക്ഷേത്രത്തിലും കാട്ടുശ്ശേരിയിൽ തൃക്കണാ ദേവൻ ക്ഷേത്രത്തിലുമായാണ് നടന്നത്. ഇരു വിഭാഗത്തിനും പകലും രാത്രിയും എഴുന്നള്ളിപ്പുകളും വെടിക്കെട്ടുകളുമുണ്ടായിരുന്നു. വേലയോടനുബന്ധിച്ച് മൂന്ന് ക്ഷേത്രങ്ങളിലും ശനിയാഴ്ച രാവിലെ മുതൽ പ്രത്യേക പൂജകളും നടന്നു. പുതിയങ്കത്തി‍​െൻറ എഴുന്നള്ളിപ്പ് വേല കണ്ടത്തും കാട്ടുശ്ശേരിയുടേത് വെള്ളാട്ട് ചിറയിലുമാണ് നിരന്നത്. രാത്രി എഴുന്നള്ളിപ്പുകൾ ഇരു ദേശങ്ങളിൽ നിന്നും തുടങ്ങി ഗാന്ധി ജങ്ഷനിൽ മുഖാമുഖം നിലകൊണ്ടു. പുലർച്ച സ്വാതി നഗറിലെ ക്ഷേത്ര പരിസരത്തെ വയലുകളിൽ രണ്ട് ഭാഗത്തായി വെടിക്കെട്ടുകളും നടത്തി. ഞായറാഴ്ച രാവിലെ എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം നടത്തി അതാത് ദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതോടെ വേല സമാപിക്കും. പുതിയങ്കം ദേശത്തിന് പാമ്പാടി രാജൻ, കാട്ടുശ്ശേരി ദേശത്തിന് പുതുപ്പള്ളി കേശവൻ എന്നീ ആനകളാണ് തിടമ്പേറ്റിയത്. ഏഴു വീതം ആനകളാണ് എഴുന്നള്ളപ്പിൽ നിരന്നത്. ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ വടക്കഞ്ചേരി: 2018-19 വർഷത്തേക്ക് അക്ഷയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത വടക്കഞ്ചേരി പഞ്ചായത്തിലുൾപ്പെട്ട കുടുംബങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡിനായുള്ള ഫോട്ടോ എടുക്കൽ ഏപ്രിൽ മൂന്ന് മുതൽ 14 വരെ താഴെ പറയുന്ന കേന്ദ്രങ്ങളിൽ നടക്കും. രജിസ്റ്റർ ചെയ്ത കുടുംബങ്ങൾ അക്ഷയ, കുടുംബശ്രീ മുഖേനെ ലഭിച്ച സ്ലിപ്പും ഒറിജിനൽ റേഷൻ കാർഡുമായി കുടുംബസമേതം ഹാജരാകണം. ഏപ്രിൽ മൂന്നിന് ഒന്ന്, രണ്ട് വാർഡുകൾ-വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാൾ, നാലിന് മൂന്ന്, 11 വാർഡ്, അഞ്ചിന് 12 ,13 വാർഡുകൾ, ആറിന് 14 ,15 വാർഡുകൾ, എഴിന് 16 ,17 വാർഡുകൾ, എട്ടിനും ഒമ്പതിനും 18 , 19 വാർഡുകൾ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിലും ഏപ്രിൽ 10ന് നാല്, അഞ്ച് വാർഡുകൾ, 11ന് ആറ്, ഏഴ് വാർഡുകൾ, 12ന് എട്ട്, ഒമ്പത് വാർഡുകൾ 13ന് 10ാം വാർഡ് മംഗലം ഗാന്ധി സ്മാരക സ്കൂളിലും നടക്കും. ഫോൺ: 7356601431. പണിമുടക്ക് പ്രചാരണ ജാഥ ആലത്തൂർ: കേന്ദ്ര സർക്കാറി‍​െൻറ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് സംയുക്ത ട്രേഡ് യൂനിയൻ നടത്തുന്ന പണിമുടക്കി‍​െൻറ ഭാഗമായി ആലത്തൂർ താലൂക്ക് കോഓഡിനേഷൻ കമ്മിറ്റി പ്രചാരണ വാഹനജാഥ നടത്തി. ഐ.എൻ.ടി.യു.സി നേതാവ് എം. മുഹമ്മദ് കുട്ടി ക്യാപ്റ്റനായ ജാഥ ശനിയാഴ്ച രാവിലെ വടക്കഞ്ചേരിയിൽ എ.ഐ.ടി.യു.സി നേതാവ് കെ.സി. ജയപാലൻ ഉദ്ഘാടനം ചെയ്തു. കെ. മാണിക്കൻ, സി.കെ. നാരായണൻ, പി.എച്ച്. ഹസൻ, കെ. ആദംകുട്ടി, കെ. സുന്ദരൻ, കെ. രാമചന്ദ്രൻ, വിഎച്ച്. അബ്ദുൽ സലാം എന്നിവരാണ് ജാഥയിലെ മറ്റംഗങ്ങൾ. പുതുക്കോട്, കഴനി ചുങ്കം, ആലത്തൂർ, കയറംകുളം, കുഴൽമന്ദം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം പരുത്തിപുള്ളിയിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.