ഹൈദരലി തങ്ങളുടെ പേരിൽ വ്യാജ സന്ദേശം: ലീഗ് പരാതി നല്‍കി

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കൊണ്ടോട്ടി മണ്ഡലം പ്രസിഡൻറുമായ പി.എ. ജബ്ബാര്‍ ഹാജിയാണ് പരാതി നൽകിയത്. നടപടി സ്വീകരിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിലെ പ്രഭാതഗീതത്തിനെതിരെ ഹൈദരലി തങ്ങളുടെ ചിത്രമുള്‍പ്പെടുത്തിയാണ് പ്രചാരണമെന്നാണ് പരാതി. ഇതി​െൻറ പകര്‍പ്പ് ജില്ല പൊലീസ് മേധാവിക്കും മലപ്പുറം ഡിവൈ.എസ്.പിക്കും കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.