ജോലിത്തിരക്കിന്​ കുറവില്ല; ട്രഷറി പ്രവർത്തിച്ചത്​ പുലർച്ചവരെ

മലപ്പുറം: ആൾതിരക്ക് ഒഴിഞ്ഞെങ്കിലും സാമ്പത്തിക വർഷാവസാനം ട്രഷറികളിൽ ജോലിത്തിരക്കിന് കുറവുണ്ടായില്ല. ട്രഷറികളിൽ ബിൽ പാസാക്കുന്നതടക്കം ജോലികൾ ഞായറാഴ്ച പുലർച്ച രണ്ടു മണിവരെ നീണ്ടു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ പാസാക്കുന്നതിന് സർക്കാർ മാർച്ച് 26ന് തന്നെ നിയന്ത്രണം കൊണ്ടുവന്നിരുന്നു. പിന്നീട് ചെറിയതോതിൽ അയവ് വരുത്തിയെങ്കിലും 28നുശേഷം വീണ്ടും കർശന നിയന്ത്രണം വന്നു. ത്രിതല പഞ്ചായത്തുകളുടേയും നഗരസഭകളുടേയും ബില്ലുകൾ ഇതു പ്രകാരം ക്യൂലിസ്റ്റിലേക്ക് മാറ്റിെക്കൊണ്ടിരിക്കുകയാണ്. മറ്റു ബില്ലുകൾ മാത്രമാണ് പാസാക്കുന്നത്. ബിൽ സമർപ്പണം പൂർണമായും ഒാൺലൈൻ ആയതിനാൽ മലപ്പുറത്തെ ജില്ല ട്രഷറിയിലും ജില്ലയിലെ 19 സബ്ട്രഷറികളിലും ആൾതിരക്കുണ്ടായിരുന്നില്ല. എന്നാൽ, പതിവുപോലെ അവസാന ദിവസങ്ങളിൽ ബില്ലുകൾ കൂടുതലായി സമർപ്പിക്കപ്പെട്ടു. ഇവ പാസാക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ ക്യൂലിസ്റ്റിലേക്ക് മാറ്റുന്നതിനും ഏറെ സമയം വേണ്ടിവന്നു. ബിൽ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 28ൽനിന്നും 31ന് വൈകീട്ട് അഞ്ചുവരെയാക്കിയിരുന്നു. പതിവുപോലെ 28നുശേഷമാണ് ബില്ലുകൾ കൂടുതലായി എത്തിയത്. ശനിയാഴ്ച രാവിലെ പലപ്പോഴായി സാേങ്കതിക തകരാറ് കാരണം ബിൽ സമർപ്പണം തടസ്സപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം വകുപ്പ് തലവൻമാർ സമർപ്പിക്കുന്ന അഞ്ച് ലക്ഷത്തിൽ കൂടുതലുള്ള സ്പെഷൽ ടി.എസ്.പി ബില്ലുകളും പാസാക്കുന്നില്ല. ശനിയാഴ്ച രാത്രി 12ന് ബിൽ സമർപ്പണം പൂർത്തിയായെങ്കിലും സബ് ട്രഷറികളിൽനിന്ന് അവസാന കണക്കുകൾ ലഭ്യമാവാൻ പിന്നെയും സമയമെടുത്തു. മുഴുവൻ സബ് ട്രഷറികളിൽനിന്നുള്ള കണക്കുകളുമെടുത്ത് അന്തിമ കണക്ക് തയാറാക്കി ജില്ല ട്രഷറി േക്ലാസ് ചെയ്യുേമ്പാഴേക്ക് പുലർച്ച രണ്ടു കഴിഞ്ഞിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ സർക്കാർ നിർദേശം ലഭിച്ചശേഷം മാത്രമേ പാസാക്കുകയുള്ളൂ. photo mplma2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.