കരുവാരകുണ്ടിൽ നികുതി പിരിവ് 100 ശതമാനം

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി നൂറുശതമാനവും പിരിച്ചെടുത്തു. ആറോളം മൊബൈൽ ഫോൺ ടവറുകളുടെ നികുതി കിട്ടാക്കടമായി പരിഗണിച്ചതോടെയാണ് നികുതി വരവ് പൂർണതയിലെത്തിയത്. നികുതിയിനത്തിൽ ലഭിക്കേണ്ട 78,48,872 രൂപയിൽ 77,20,649 രൂപയും ശേഖരിച്ചു. 99.61 ശതമാനമാണിത്. 21 വാർഡുകളിൽ 18ൽ നൂറും മൂന്നെണ്ണത്തിൽ 99മാണ് വരവ്. കുടിശ്ശികയുൾപ്പെടെ ഒരു ലക്ഷത്തിലേറെ രൂപയാണ് ടവറുകളിൽനിന്ന് ലഭിക്കേണ്ടത്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും കഠിന പ്രയത്നമാണ് നികുതി പിരിവിലെ വിജയത്തിന് കാരണമെന്ന് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.