ഉമ്മനഴിയിലെ ഓവുപാലത്തിൽ മണ്ണടിഞ്ഞു

പുലാപ്പറ്റ: കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡിലെ ഉമ്മനഴിയിൽ ഓവുപാലത്തിൽ മണ്ണടിഞ്ഞത് കാരണം മഴവെള്ളം പാതയിലെ കുഴികളിൽ കെട്ടിനിൽക്കുന്നു. ഇത് പാതയുടെ സുരക്ഷക്ക് ഭീഷണിയാകുന്നു. മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമാണിവിടെ. പാതയിൽ ചാലുകൾ കൃത്യമായി കീറാത്തതും വിനയായി. ഓവുപാലത്തിനടുത്ത് പാതയിൽ മെറ്റൽ നീങ്ങിയും ടാറിങ് ഇളകിയും റോഡ് കുഴിഞ്ഞുതുടങ്ങി. ഉമ്മനഴിയിൽനിന്ന് പുലാപ്പറ്റ വരെ നീണ്ട പാതയിലും കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. പുലാപ്പറ്റയിൽനിന്ന് കരിമ്പുഴയിലേക്കും പരിസരങ്ങളിലേക്കും പോകുന്നതിനുള്ള എളുപ്പവഴി കൂടിയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.