നവമാധ്യമങ്ങളിൽ മരണസന്ദേശവുമായി ഹംസു

പെരിന്തൽമണ്ണ: ഫെയ്സ് ബുക്കിലും വാട്സ്ആപിലും രാഷ്ട്രീയ-മത-സാംസകാരിക-സന്ദേശങ്ങളും ചർച്ചകളും വിമർശനങ്ങളുമായി മിക്കപേരും സമയം ചെലവഴിക്കുേമ്പാൾ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി താമരത്ത് ഹംസുവി​െൻറ നവമാധ്യമ സന്ദേശങ്ങൾ മരണങ്ങളും അപകടങ്ങളുമാണ്. പെരിന്തൽമണ്ണയിലും പരിസരങ്ങളിലും നടക്കുന്ന മരണങ്ങളും അപകടങ്ങളും മാത്രം വിവിധ ഗ്രൂപ്പുകളിലൂടെ കൈമാറുന്ന ഹംസുവിനെ ഉദ്ധരിച്ച് ഗൾഫ് റേഡിേയാ പെരിന്തൽമണ്ണയിലെ പ്രമുഖരുടെ മരണങ്ങളും അപകടവാർത്തയും റിപ്പോർട്ട് ചെയ്യുന്നു. 50ൽ പരം വാട്ട്സ്ആപ് ഗ്രൂപ്പുകളിലേക്കും ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലേക്കും ഹംസുവി​െൻറ ഫെയ്സ് ബുക്ക് പേജിലും ദിവസവും മരണവിവരങ്ങൾ ചിത്രം സഹിതം നൽകുന്നു. പെരിന്തൽമണ്ണ സർവിസ് സഹകരണ ബാങ്കിൽനിന്ന് അഞ്ച് വർഷം മുമ്പ് വിരമിച്ച ഹംസു ഫെയ്സ് ബുക്കിലും വാട്സാപ് സന്ദേശങ്ങളിലൂടെയുള്ള സാന്ത്വന പ്രവർത്തനങ്ങളിലും സജീവമാണ്. കുന്നപ്പള്ളിയിലെ 17കാരന് ആർ.സി.സിയിലെ ചികിത്സക്ക് ഇൗ 63കാരൻ ഒറ്റക്ക് സ്വരൂപിച്ച് നൽകിയത് അഞ്ചര ലക്ഷം രൂപയാണ്. പെരിന്തൽണ്ണയിലെ ഒരാൾക്ക് കാൽ മാറ്റിവെക്കലിന് സഹായമായി വാങ്ങി കൊടുത്തത് ഒരു ലക്ഷത്തിൽപരം രൂപ. പടം... THAMARATH HAMSU
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.