ഘർവാപസി: സമഗ്രാന്വേഷണം വേണം

ഒറ്റപ്പാലം: ഭരണഘടന വിഭാവനം ചെയ്ത മതസ്വാതന്ത്ര്യം ഹനിക്കും വിധം കേരളത്തിൽ ഉൾെപ്പടെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഘർവാപസിപോലുള്ള പ്രവർത്തനങ്ങൾക്കെതിരെ സമഗ്രാന്വേഷണം നടത്തണമെന്ന് സുന്നി യുവജന സംഘം ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എസ്.വൈ.എസ് ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നെല്ലിക്കുറുശ്ശി ഇസ്സത്തുൽ ഇസ്ലാം മദ്റസയിൽ നടന്ന പരിപാടി ഉദ്ഘാടനം എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് ഇമ്പിച്ചിക്കോയ തങ്ങൾ നിർവഹിച്ചു. ടി.പി. അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, എം.ടി. സൈനുൽ ആബിദീൻ, പി.എം. യൂസഫ്, പി.എ. ഷൗക്കത്തലി, സി. മുഹമ്മദ് ഫൈസി, പ്രഫ. സി.കെ. മുഷ്താഖ്, വി.എ.സി. കുട്ടി ഹാജി, സ്വാലിഹ് അൻവരി, കുഞ്ഞുട്ടി ഹാജി, മുത്തലിബ് മൗലവി, അഷ്‌കർ, മുഹമ്മദ്, കെ.കെ. മുഹമ്മദ് ഹാജി, മൊയ്‌തീൻ, റഫീഖ് പിലാത്തറ, വി.എ. കുഞ്ഞിബാവ, പി. മുഹമ്മദ് ഹാജി, എ. മൊയ്‌തീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.