മഴയിൽ വീണ നെൽകതിർ കൊയ്യാൻ ആളില്ല; ദുരിതം തീരാതെ കർഷകർ

പല്ലശ്ശന: പല്ലശ്ശന, വടവന്നൂർ, കൊല്ലങ്കോട് പഞ്ചായത്തുകളിൽ മഴമൂലം നിലംപൊത്തിയ 25 ഏക്കറിലധികം നെൽപാടശേഖരങ്ങളിൽ കൊയ്ത്തിന് തൊഴിലാളികളെ കിട്ടാത്തതിനാൽ വെള്ളത്തിൽ വീണ നെൽമണികൾ മുളച്ചുപൊന്തുന്നു. കൊയ്ത്ത് യന്ത്രങ്ങൾ കൊല്ലങ്കോട് കഴിഞ്ഞവർഷമെത്തിയതി‍​െൻറ പകുതി മാത്രമേ ഇക്കുറി എത്തിയുള്ളൂ. അതോടെ കൊയ്ത്ത് വൈകി. കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയാണ് കർഷകരുടെ പ്രതീക്ഷ തകർത്തത്. വീണടിഞ്ഞ നെല്ല് കൊയ്യാൻ തൊഴിലാളികളെ കിട്ടാത്തതും കർഷകർക്ക് ഇരുട്ടടിയായി. ഒരാഴ്ചയിലധികമായി വെള്ളത്തിൽ വീണ നെൽചെടികൾ മുളച്ചുപൊന്തുകയാണ്. നെൽമണികളിൽനിന്ന് മുളകൾ ഉയർന്ന പാടങ്ങൾ കൊയ്തെടുത്താലും നെല്ലിന് വില ലഭിക്കാത്ത അവസ്ഥയാണെന്ന് കർഷകനായ മാണിക്കൻ പറയുന്നു. മുളച്ച് നെൽചെടികളെ തമിഴ്നാട്ടിൽനിന്ന് ഇതരസംസ്ഥാനങ്ങളിലെയും തൊഴിലാളികളെ കൊണ്ടുവന്ന് കൊയ്തെടുക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ. മിക്ക കർഷകരും സിവിൽ സപ്ലൈസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും മുളച്ച നെല്ല് സിവിൽ സപ്ലൈസ് ഏറ്റെടുക്കില്ലെന്ന് കർഷകർ പറയുന്നു. കൃത്രിമകാൽ വിതരണ ക്യാമ്പ് രണ്ടുമുതൽ പാലക്കാട്: ലയൺസ് ക്ലബ് ഓഫ് പാലക്കാട് ഫോർട്ട് ടൗൺ, പാലക്കാട് ഫോർട്ട് ടൗൺ ലയൺസ് ട്രസ്റ്റ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന കൃത്രിമകാൽ വിതരണ ക്യാമ്പ് കോഴിക്കോട് ബൈപാസ് റോഡിലെ പെട്രോൾ പമ്പിന് സമീപത്തുള്ള ലയൺസ് ഫോർട്ടിൽ നടക്കും. ഒക്ടോബർ രണ്ടുമുതൽ ആറുവരെയാണ് ക്യാമ്പ്. ക്യാമ്പിൽ അംഗപരിമിതർക്കുള്ള കൃത്രിയ കാലുകൾ സൗജന്യമായി നിർമിച്ച് വിതരണം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡി​െൻറയും റേഷൻ കാർഡി​െൻറയും പകർപ്പ് കൊണ്ടുവരണം. ഫോൺ: 9809015678. രക്തസാക്ഷി ദിനം ആചരിച്ചു വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലത്ത് സോമൻ രക്തസാക്ഷി ദിനം ആചരിച്ചു. വ്യാഴാഴ്ച രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വൈകീട്ട് നടന്ന അനുസ്മരണ പൊതുയോഗം ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി അഡ്വ. കെ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി. കണ്ണൻ, കെ. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.