കലക്കത്ത് ഭവനത്തിൽ വിദ്യാരംഭ മഹോത്സവവും സാംസ്‌കാരിക സമ്മേളനവും നാളെ

ഒറ്റപ്പാലം: മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കിള്ളിക്കുറുശ്ശി മംഗലത്തെ കലക്കത്ത് ഭവനത്തിൽ വിദ്യാരംഭ മഹോത്സവവും സാംസ്‌കാരിക സമ്മേളനവും ശനിയാഴ്ച നടക്കും. രാവിലെ എഴിന് എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിക്കും. ഇതോടനുബന്ധിച്ചു രാവിലെ പത്തിന് സാംസ്‌കാരിക സമ്മേളനവും കാവ്യാർച്ചനയും നടക്കും. കലാപീഠം വിദ്യാർഥിയുടെ ഓട്ടന്തുള്ളലോടെയാണ് പരിപാടി ആരംഭിക്കുക. പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുഞ്ചൻ സ്മാരകം ചെയർമാൻ ഇ. രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. സ്മാരകത്തി​െൻറ ബ്രോഷർ പ്രകാശനം മുൻ എം.എൽ.എ എം. ഹംസ നിർവഹിക്കും. തുടർന്ന് കലാപീഠം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങിലെത്തും. കലക്കത്ത് കുടുംബാംഗങ്ങളായ കൃഷ്ണൻ നമ്പ്യാർ, രാധാകൃഷ്ണൻ എന്നിവർക്കുപുറമെ പി.കെ. നാരായണൻ നമ്പ്യാർ, കവി പി.ടി. നരേന്ദ്രമേനോൻ, ഡോ. സദനം ഹരികുമാർ, അഭിനയതിലകം പി.കെ.ജി. നമ്പ്യാർ, പി. ശിവദാസ്, ആര്യൻ കണ്ണനൂർ, പ്രഫ. പി. ഗംഗാധരൻ, ദേവകിക്കുട്ടി ടീച്ചർ, ഗീത മുന്നൂർക്കോട്, കെ.ആർ. ചെത്തല്ലൂർ തുടങ്ങിയവർ എഴുത്തിനിരുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.