വേങ്ങര: കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളോട് മുഖംതിരിച്ച് നിൽക്കുന്ന പിണറായി സർക്കാർ അവ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന 'എല്ലാവർക്കും പാർപ്പിടം' പോലുള്ള പദ്ധതികൾ സ്വന്തം പേരിലാക്കി അവതരിപ്പിക്കാനും എൽ.ഡി.എഫ് ശ്രമിക്കുന്നു. എൻ.ഡി.എ സ്ഥാനാർഥി കെ. ജനചന്ദ്രൻ മാസ്റ്ററുടെ പ്രചാരണഭാഗമായി ഉൗരകം പുല്ലംചാലിൽ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.