പാലക്കാട്: കല്ലേക്കാട് ഭാരതി തീർഥ വിദ്യാലയത്തിൽ മൂന്ന് ദിവസമായി നടന്നുവന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ പത്ത് . സമാപന യോഗം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി. വാസുദേവൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ പ്രമീള ശശിധരൻ, കരിമ്പുഴ രാമൻ, കല്യാണി, ഡോ. മാത്യു വാഴയിൽ, വിനോദ്, എൻ.എ. ഗണേശൻ, കെ.എസ്. ഭാസ്കരൻ, മണികണ്ഠൻ എന്നിവർ സംസാരിച്ചു. മത്സരത്തിൽ അണ്ടർ -17 ആൺകുട്ടികളുടെ വിഭാഗത്തിൽ ബി.ഇ.എസ് ഭാരതി തീർഥ വിദ്യാലയം കല്ലേക്കാട് ഒന്നും പ്രശാന്തി വിദ്യാകേന്ദ്ര കാസർകോട് രണ്ടും സ്ഥാനം നേടി. അണ്ടർ -19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ തൃശൂർ ഒന്നും നീലഗിരി പബ്ലിക് സ്കൂൾ എലപ്പുള്ളി പാലക്കാട് രണ്ടും സ്ഥാനം നേടി. അണ്ടർ -17 പെൺകുട്ടികളുടെ വിഭാഗത്തിൽ ഹോളി ഗ്രേയ്സ് അക്കാദമി മാള ഒന്നും നീലഗിരി പബ്ലിക് സ്കൂൾ എലപ്പുള്ളി പാലക്കാട് രണ്ടും സ്ഥാനത്തെത്തി. അണ്ടർ -19 പെൺകുട്ടികളുടെ വിഭാഗത്തിൽ അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ കാസർകോട് ഒന്നും ബി.ഇ.എസ് ഭാരതി തീർഥ വിദ്യാലയം കല്ലേക്കാട് രണ്ടും സ്ഥാനം നേടി. ഒന്നാം സ്ഥാനത്തിനർഹരായവർ നവംബർ 13 മുതൽ 17 വരെ ഉത്തർപ്രദേശിൽ നടക്കുന്ന ദേശീയ ഖോഖോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.