സോളാർ ചർച്ചയാക്കാൻ സി.പി.എം; ഏശില്ലെന്ന് ലീഗ് മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണം ചൂടു പിടിക്കുന്നതിനിടെ യു.ഡി.എഫ് സർക്കാറിനെ പിടിച്ചുലച്ച സോളാർ വിവാദം കച്ചിത്തുരുമ്പാക്കി സി.പി.എം. ജസ്റ്റിസ് ജി. ശിവരാജൻ കമീഷൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കൈമാറിയ സോളാർ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒാഫിസിന് വീഴ്ച പറ്റിയെന്ന രീതിയിൽ പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് പ്രചാരണായുധമാക്കി മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കാമെന്നാണ് സി.പി.എം നേതൃത്വം കണക്കു കൂട്ടുന്നത്. ഉമ്മൻചാണ്ടിയുൾപ്പെടെ കോൺഗ്രസ് നേതാക്കൾ വെള്ളിയാഴ്ച മുതൽ വേങ്ങരയിൽ പ്രചാരണത്തിനെത്തുന്നുണ്ട്. വെള്ളിയാഴ്ച രണ്ട് കുടുംബയോഗങ്ങളിലും ഒരു പൊതുപരിപാടിയിലുമാണ് ഉമ്മൻചാണ്ടി പെങ്കടുക്കുന്നത്. ഇതിന് പിറകെ മണ്ഡലത്തിലെത്തുന്ന കോൺഗ്രസ് നേതാക്കളുടെ പ്രചാരണങ്ങളുടെ മുനയൊടിക്കാൻ സോളാർ കമീഷൻ റിപ്പോർട്ട് ഉയർത്തിക്കാട്ടാനാണ് എൽ.ഡി.എഫ് തീരുമാനം. അതേസമയം, ലീഗിെൻറ ഉറച്ച കോട്ടയായ മണ്ഡലത്തിൽ കമീഷൻ റിപ്പോർട്ട് വോട്ടർമാരിൽ ചലനമുണ്ടാക്കില്ലെന്നും ഇടത് പ്രചാരണം ഏശില്ലെന്നുമാണ് യു.ഡി.എഫ് നേതൃത്വം ഉറച്ചുവിശ്വസിക്കുന്നത്. കമീഷൻ റിപ്പോർട്ട് തെരഞ്ഞെടുപ്പിനിടെ സമർപ്പിച്ചത് രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയാണെന്ന പ്രചാരണം അഴിച്ചുവിട്ട് പ്രതിരോധിക്കാനാവുമെന്നും അവർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.