മലയോര പാത: ദുരൂഹത നീക്കണമെന്ന്​ പുൽവെട്ട നിവാസികൾ

കരുവാരകുണ്ട്: നിർദിഷ്ട മലയോര പാത ഏത് വഴിയിലൂടെ നിർമിച്ചാലും ശാസ്ത്രീയവും ഗതാഗത യോഗ്യവും അഴിമതി രഹിതവുമാക്കണമെന്ന് പുൽവെട്ടയിലെ റോഡ് ഗുണഭോക്തൃ സമിതി ആവശ്യപ്പെട്ടു. കോടികൾ മുടക്കി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കരുവാരകുണ്ട്- പുൽവെട്ട--വട്ടമല റോഡ് ചെങ്കുത്തായ കയറ്റിറക്കങ്ങളും കൊടും വളവുകളും കാരണം ബസുകൾക്കും ചരക്കു വാഹനങ്ങൾക്കും സർവിസ് നടത്താനാവാത്ത അവസ്ഥയിലാണ്. ഇതുവഴി മലയോരപാത വന്നാലും വലിയ വാഹനങ്ങൾക്ക് ഗതാഗതം ദുസ്സഹമാവും. ഇങ്ങനെയായിട്ടും ഈ വഴിതന്നെ പാത നിർമിക്കാൻ തെരഞ്ഞെടുത്തതിൽ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു. പാതക്കായി നിശ്ചയിച്ച കുണ്ടോട--കക്കറ റോഡും കരിങ്കന്തോണി-പുൽവെട്ട- അയ്യപ്പൻകാവ് റോഡും പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ ഈയിടെ നിർമിച്ചതാണ്. എന്നിരിക്കെ ഇതേ റോഡുകളിൽ മലയോര പാതയുടെ പേരിൽ വീണ്ടും കോടികൾ മുടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതു സംബന്ധമായ ചർച്ചകളിൽ റോഡി​െൻറ പ്രധാന ഗുണഭോക്താക്കളായ പുൽവെട്ട നിവാസികളെ അവഗണിച്ചതായും സമിതി ആരോപിച്ചു. സമിതി ചെയർമാൻ എൻ. ഉണ്ണീൻകുട്ടി, കൺവീനർ എറശ്ശേരി കുഞ്ഞാണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.