കാളികാവ്​ കേരളോത്സവം ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ചുവരെ

കാളികാവ്: വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടെ നടത്താന്‍ നിശ്ചയിച്ച ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ചുവരെ കാളികാവിൽ വിവിധ ഭാഗങ്ങളില്‍ നടക്കും. വടംവലി മത്സരം മേലേ കാളികാവിലും വോളിബോള്‍, ബാസ്‌കറ്റ്ബാള്‍ മത്സരങ്ങള്‍ അഞ്ചച്ചവിടിയിലും ഞായറാഴ്ച നടക്കും. ഷട്ടിൽ-ബാഡ്മിൻറണ്‍ നാമിയ കോംപ്ലക്‌സിൽ തിങ്കളാഴ്ചയും ക്രിക്കറ്റ് ചൊവ്വാഴ്ച രാവിലെയും അത്‌ലറ്റിക്സ് വ്യാഴാഴ്ചയും അമ്പലക്കുന്ന് മൈതാനത്ത് അരങ്ങേറും. കലാമത്സരങ്ങള്‍ ബുധനാഴ്ച കാളികാവ് പഞ്ചായത്ത് ഹാളിലാണ്. അപേക്ഷകള്‍ 29ന് വൈകീട്ട് അഞ്ചുവരെ കാളികാവ് പഞ്ചായത്ത് ഓഫിസില്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.