കായികമേളക്കിടെ അധ്യാപകരെ മർദിച്ചതായി പരാതി

തിരൂരങ്ങാടി: . തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. യൂനിഫോം ധരിക്കാതെ സ്‌കൂളിലെത്തിയ വിദ്യാർഥികളും മറ്റു വിദ്യാർഥികളും തമ്മിൽ രാവിലെ 10.30ന് വാക്കേറ്റം നടന്നിരുന്നു. അധ്യാപകർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഉച്ചക്ക് 2.30ന് പ്ലസ് വൺ വിദ്യാർഥിയുടെ സുഹൃത്തുക്കളെന്ന പേരിലെത്തിയ സംഘം മൈതാനം ൈകയേറാൻ ശ്രമിക്കുകയും അധ്യാപകരെ ആക്രമിക്കുകയുമായിരുന്നു. സംഘം പരിപാടി അലങ്കോലപ്പെടുത്തിയതോടെ മേള താൽക്കാലികമായി നിർത്തിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.