ഹാർഡ് വെയർ ഷോപ്പിലെ മോഷണം: പ്രതി പിടിയിൽ

എടവണ്ണപ്പാറ: ടൗണിലെ ഹാർഡ് വെയർ ഷോപ്പിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മുക്കം സ്വദേശി മുജീബ് റഹ്മാനെയാണ് (39) വാഴക്കാട് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ 15നായിരുന്നു സംഭവം. എടവണ്ണപ്പാറ എളമരം റോഡിലെ പോപ്പുലർ ഹാർഡ് വെയർ ഷോപ്പിൽനിന്ന് 1,13,000 രൂപയാണ് കടയുടമ ജുമുഅ നമസ്കാരത്തിന് പോയ സമയത്ത് മോഷ്ടിച്ചത്. ഷട്ടർ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഷെൽഫിൽ സൂക്ഷിച്ച പണം അപഹരിക്കുകയായിരുന്നു. വാഴക്കാട് എസ്.െഎ വിജയരാജ​െൻറ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. കളവ് നടത്തുന്ന രംഗം തൊട്ടടുത്ത കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞതാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ലഹരി വസ്തുക്കൾ പിടികൂടി; കടയുടമ റിമാൻഡിൽ എടവണ്ണപ്പാറ: ടൗണിലെ കടയിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി. കൊണ്ടോട്ടി റോഡിലെ പെേട്രാൾ പമ്പിനു സമീപത്തെ പെട്ടിക്കടയിൽ നിന്നാണ് വ്യാഴാഴ്ച രാവിലെ ഇവ പിടികൂടിയത്. കടയുടമ തവളകുലവൻ ലീലയെ (58) അറസ്റ്റ് ചെയ്തു. കുട്ടികൾക്ക് ലഹരി വസ്തുക്കൾ വിൽക്കുന്നെന്ന രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് വാഴക്കാട് എസ്.െഎ വിജയരാജ​െൻറ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.