എച്ച്.എം കെയര്‍ പദ്ധതി ഉദ്ഘാടനം ഇന്ന്

മലപ്പുറം: കോട്ടക്കൽ പാലത്തറ ഹാര്‍ട്‌സ് മലബാര്‍ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി തുടക്കം കുറിക്കുന്ന എച്ച്.എം കെയര്‍ പദ്ധതി വ്യാഴാഴ്ച വൈകീട്ട് 4.30ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആശുപത്രിയിൽ നടക്കുന്ന ചടങ്ങില്‍ ഡോ. ബാബു ചെറിയ കച്ചേരി വിഷയാവതരണം നടത്തും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി സംബന്ധിക്കും. ഹൃദ്രോഗമുള്ളവര്‍ക്ക് പെെട്ടന്ന് കൃത്യതയാര്‍ന്ന രോഗനിര്‍ണയവും ചികിത്സയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മാനേജ്മ​െൻറ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. എച്ച്.എം കെയർ മൊബൈൽ ആപ്ലിക്കേഷനും ആവിഷ്കരിച്ചിട്ടുണ്ട്. ഡോ. എ.കെ. മുരളീധരന്‍, കെ. ദിനീഷ്, മുഹമ്മദ് സല്‍മാന്‍, ഷാർളിഷ് ലാല്‍, കെ.എം. നിയാസുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.