മദ്യനയത്തിനെതിരെ വെൽഫെയര്‍ പാർട്ടി മാർച്ച്​

മലപ്പുറം: വെൽഫെയര്‍ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന മദ്യവിരുദ്ധ കാമ്പയിനി​െൻറ ഭാഗമായി മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രന്‍ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് സർക്കാറി​െൻറ മദ്യനയം ജനവിരുദ്ധവും സ്വസ്ഥമായ സാമൂഹികാന്തരീക്ഷത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍നിന്ന് മദ്യഷാപ്പുകളുടെ ദൂരപരിധി 50 മീറ്ററാക്കി ചുരുക്കിയ സർക്കാർ മദ്യമാഫിയകളുടെ താൽപര്യം മാത്രമാണ് സംരക്ഷിക്കുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് എം.ഐ. റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ എ. ഫാറൂഖ്, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് ജസീം സുൽത്താൻ, റംല മമ്പാട്, ഗണേഷ് വടേരി, ഷാക്കിര്‍ ചങ്ങരംകുളം എന്നിവര്‍ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ സ്വാഗതവും പ്രോഗ്രാം കൺവീനർ എ. സദ്‌റുദ്ദീന്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് മുനീബ് കാരക്കുന്ന്, സാബിര്‍ മലപ്പുറം, സുഭദ്ര വണ്ടൂര്‍ എന്നിവര്‍ നേതൃത്വം നൽകി. photo: mplma1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.