ഒറ്റപ്പാലത്ത് ഹർത്താൽ പൂർണം

ഒറ്റപ്പാലം: കോൺഗ്രസ് നഗരസഭ പരിധിക്കുള്ളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടകമ്പോളങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. ഹർത്താൽ ദിനത്തിൽ തുറന്ന ബാങ്കിങ് സ്ഥാപനങ്ങളെ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. നഗരപാതയിൽ ബസ് ഗതാഗതം പൂർണമായും നിർത്തിെവച്ചു. വാഹനങ്ങൾ തടഞ്ഞിട്ട സംഭവങ്ങളുമുണ്ടായി. ദീർഘദൂര ബസുകളെ ഈസ്റ്റ് ഒറ്റപ്പാലത്തെ ചുനങ്ങാട് ജങ്ഷനിലും വാണിയംകുളത്തും പൊലീസ് തിരിച്ചുവിട്ടു. ഇരുചക്ര വാഹനങ്ങളാണ് പതിവുപോലെ നഗരത്തിൽ സഞ്ചരിച്ചത്. കോൺഗ്രസ് മാർച്ച് ഒറ്റപ്പാലം: കോൺഗ്രസ് ഓഫിസിൽ കയറി നേതാക്കളെയും പ്രവർത്തകരെയും മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഒറ്റപ്പാലം പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ആർ.എസ് റോഡിലെ ബി.ഇ.എം യു.പി സ്‌കൂൾ പരിസരത്ത് പൊലീസ് തടഞ്ഞു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഭരണപക്ഷത്തി​െൻറ റെഡ് വളൻറിയർമാരായി പൊലീസ് മാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സത്യൻ പെരുമ്പറക്കോട് അധ്യക്ഷത വഹിച്ചു. സി.വി. ബാലചന്ദ്രൻ, ഷൊർണൂർ വിജയൻ, ഫിറോസ് ബാബു, മനോജ് സ്റ്റീഫൻ, ജോസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. പടം: ഒറ്റപ്പാലത്ത് കോൺഗ്രസ് നടത്തിയ സർക്കിൾ ഓഫിസ് മാർച്ച് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.