വൺ മില്യൺ ഗോൾ

അലനല്ലൂർ: കിൽഡ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളുടെ സഹകരണത്തോടെ കൃഷ്ണ എ.എൽ.പി സ്കൂൾ മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ കോർട്ടിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ക്ലബ് അംഗങ്ങളും നാട്ടുകാരും ആയിരം ഗോളുകൾ അടിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് യൂസഫ് പാക്കത്ത്, പ്രധാനാധ്യാപിക സി. ശ്രീരഞ്ജിനി, പി. ദീപക്, കിൽഡ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികളായ ജംഷാദ് ബാവ, ജംഷീർ, റിഷാദ്, ഹാരിസ്, അഫീഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: അലനല്ലൂർ കൃഷ്ണ എ.എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.