പൊലീസ് പക്ഷപാതപരമായി പെരുമാറുന്നത് അവസാനിപ്പിക്കണം ^മുസ്​ലിം ലീഗ്

പൊലീസ് പക്ഷപാതപരമായി പെരുമാറുന്നത് അവസാനിപ്പിക്കണം -മുസ്ലിം ലീഗ് മലപ്പുറം: സി.പി.എം പ്രാദേശിക നേതാക്കളുടെ ഇംഗിതത്തിനനുസരിച്ചുള്ള ജില്ലയിലെ പൊലീസി​െൻറ പക്ഷപാതിത്വ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മഞ്ചേരി പോളിടെക്നിക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരപരാധികളായ വിദ്യാർഥികളടക്കമുള്ളവരെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് ജയിലിലടച്ചിരിക്കുന്നത്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്, ഭാരവാഹികളായ അഷ്റഫ് കോക്കൂർ, കെ. മുഹമ്മദുണ്ണി ഹാജി, എം.എ. ഖാദർ, സലീം കുരുവമ്പലം എന്നിവർ സംസാരിച്ചു. എം.സി. മുഹമ്മദുണ്ണി ഹാജി, ഉമ്മർ അറക്കൽ, കെ. എൻ. മുത്തുക്കോയ തങ്ങൾ, എം.പി. അഷ്റഫ്, പി.പി. സഫറുല്ല, കെ. കുഞ്ഞാപ്പുഹാജി, വി. മുസ്തഫ, ഇസ്മയിൽ പി. മൂത്തേടം, എം. അബ്ദുല്ലക്കുട്ടി, എം. അലവി, സയ്യിദ് അഹമ്മദ് ബാഫഖി തങ്ങൾ, എം.എം. കുട്ടി മൗലവി, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, ഷാനവാസ് വട്ടത്തൂർ, കെ. കുഞ്ഞിമരക്കാർ, വല്ലാഞ്ചിറ മുഹമ്മദലി, ബക്കർ ചെർണ്ണൂർ, ബഷീർ രണ്ടത്താണി, ഇബ്രാഹിം മുതൂർ, അഡ്വ. എൻ.സി. ഫൈസൽ, അഡ്വ. എസ്. അബ്ദുസ്സലാം എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.