അരീക്കോട്: സ്വത്ത് സംബന്ധമായ വഴക്കിനെ തുടർന്ന് ഇളയ സഹോദരങ്ങളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കാവനൂർ ഇരിവേറ്റി കൈനിക്കര മുഹമ്മദാണ് (55) മരിച്ചത്. ഞായറാഴ്ച വൈകീട്ട് മുഹമ്മദിെൻറ തറവാട് സ്ഥിതിചെയ്യുന്ന പുളിയക്കോട് ചിറപ്പാലത്തുവെച്ചാണ് സഹോദരങ്ങളായ കബീർ, ബഷീർ എന്നിവരുടെ ആക്രമണത്തിനിരയായത്. സഹോദരങ്ങൾ തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഞായറാഴ്ച കബീർ മാതാവ് പാത്തുമ്മയെ മർദിച്ചതായി വിവരമറിഞ്ഞ മുഹമ്മദ് ചോദിക്കാൻ വീട്ടിലെത്തുകയും കശപിശ നടക്കുകയുമായിരുന്നു. തുടർന്ന് ബഷീർ, മുഹമ്മദിനെ തടഞ്ഞുവെക്കുകയും കബീർ കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. മാതാവ് പാത്തുമ്മയുടെ മൊഴി പ്രകാരമാണ് അരീക്കോട് പൊലീസ് കേസെടുത്തത്. പ്രതികൾ പിടിയിലായതായി സൂചനയുണ്ട്. മേഞ്ചരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദിെൻറ സ്ഥിതി വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം വൈകീട്ടോടെ ഇരിവേറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. പാത്തുമ്മയാണ് മുഹമ്മദിെൻറ ഭാര്യ. മക്കൾ: സലീം, ഷഫീഖ്, ഷഹർബാൻ, സാജിദ. Photo: മുഹമ്മദ്‌കുട്ടി ഹാജി കരിപ്പൂർ: കീടക്കാടൻ മുഹമ്മദ്‌കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഖാലിദ് (ജിദ്ദ), അബൂബക്കർ (ദുബൈ), അബ്ദുറഹ്മാൻ, അഷ്‌റഫ്, നാസർ, പാത്തുമ്മ, സുലൈഖ, സാജിദ. മരുമക്കൾ: അസൈനാർ, ബാവ, അച്ചൂർ, സമദ് ഓമാനൂർ, സാജിദ, ലെബീബ, നുസ്റത്ത്, റുബീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കരിപ്പൂർ ജുമാമസ്ജിദിൽ. പടം മൊയ്തുട്ടി ഹാജി വേങ്ങര: ചേറൂര്‍ കോവിലപ്പാറ ചെറുകോട്ടയില്‍ ചെറിയ മൊയ്തുട്ടി ഹാജി (79) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കള്‍: കുഞ്ഞിമുഹമ്മദ്, അബ്ദുന്നാസര്‍, ഷുക്കൂര്‍, അബ്ദുല്‍ ഗനി, റുഖിയ, മുനീറ. മരുമക്കള്‍: മുംതാസ്, ഖമറുന്നീസ, സാഹിറ, സാലിമ, അബൂബക്കര്‍ കുണ്ടുപുഴക്കല്‍, പരേതനായ മൊയ്തീന്‍. പടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.