പൊന്നാനിയുടെ ചരിത്രരേഖകൾ ഷാർജ ഭരണാധികാരിക്ക്​ സ്പീക്കർ കൈമാറി

പൊന്നാനി: പൊന്നാനിയുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കൈമാറി. വലിയ ജുമാഅത്ത് പള്ളി, തൃക്കാവ് ക്ഷേത്രം, ഹാർബർ തുടങ്ങി ചരിത്രപ്രധാനമായ സ്ഥലങ്ങളുടെ പ്രാധാന്യം വിവരിക്കുന്ന വിവിധ ഗ്രന്ഥങ്ങളാണ് കൈമാറിയത്. കേരള സംസ്‌കാരത്തിന് അറബ് ലോകം നൽകിയ സംഭാവനകളുടെ ചരിത്രരേഖകളും സമ്മാനിച്ചു. 18ാം നൂറ്റാണ്ടിലെ കാർട്ടോഗ്രാഫ്, 1911ൽ അച്ചടിച്ച ഡച്ച് ഗസറ്റ്, ശൈഖ് സൈനുദ്ദീൻ മഖ്ദൂമുമായി ബന്ധപ്പെട്ട അറബ് മലയാളം ഹസ്ത ലിഖിതം, 1933ലെ തലശ്ശേരി മുസ്ലിം ക്ലബ് രൂപവത്കരണ രേഖകൾ, കല്ലച്ചിൽ അച്ചടിച്ച ഖുർആൻ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം അറബി ഭാഷയിൽ രചിച്ച തുഹ്ഫത്തുൽ മുജാഹിദ്ദീൻ, ഫത്ത്ഹുൽ മുഈൻ എന്നീ കൃതികളും ഹുസൈൻ നൈനാർ രചിച്ച അറബ് ജ്യോഗ്രഫേഴ്സ് ആൻഡ് ദ നോളജ് ഓഫ് സൗത്ത് ഇന്ത്യ എന്നിവയുമാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്പീക്കർ സമ്മാനിച്ചത്. ഇവ ചരിത്ര വിജ്ഞാനത്തിന് ഏറെ സഹായകരമാകുമെന്ന് ഷാർജ ഭരണാധികാരി പറഞ്ഞു. photo: tir ml1 ചരിത്രരേഖകൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.