അഖിലേന്ത്യ സംഗീത മത്സരത്തിൽ ആര്യനന്ദക്ക് ഒന്നാം സ്ഥാനം

വള്ളിക്കുന്ന്: സംഗം കലാഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ ഡൽഹിയിലെ സിറിഫോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന 37ാമത് അഖിലേന്ത്യ സംഗീത മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച വി. ആര്യനന്ദക്ക് ഒന്നാം സ്ഥാനം. ആനങ്ങാടി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനിയാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്നും 70 നഗരങ്ങളിൽനിന്നും 600ലേറെ മത്സരാർഥികൾ മാറ്റുരച്ച മത്സരത്തിലാണ് നാലാം ക്ലാസ് വിദ്യാർഥിനി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സംഗീതാധ്യാപകരും കോഴിക്കോട് സ്വദേശികളുമായ രാജേഷ് ബാബു-ഇന്ദു ദമ്പതികളുടെ മകളാണ്. ഗായകൻ സോനു നിഗം സമ്മാന ദാനം നിർവഹിച്ചു. സ്‌നേഹപൂർവം ആര്യനന്ദ എന്ന സംഗീത പരിപാടിയിലൂടെ നാല് ഭാഷകളിൽ 25 ഗാനങ്ങൾ തുടർച്ചയായി പാടി മുമ്പ് മാധ്യമ ശ്രദ്ധ നേടിയിരുന്നു ആര്യനന്ദ. കേരളത്തിനകത്തും പുറത്തും ഇതിനോടകം 260ഓളം വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.