പൊന്നാനി മാധ്യമം ഹെൽത്ത് കെയർ

പൊന്നാനി: വിദ്യാർഥികൾ നേരിടുന്ന ശാരീരിക-മാനസിക-വൈകാരിക പ്രശ്നങ്ങളും പഠന വൈകല്യങ്ങളും നേരിടുന്നതിന് രക്ഷിതാക്കളെ ബോധവത്കരിക്കാൻ സംഘടിപ്പിച്ച ക്ലാസ് ശ്രദ്ധേയമായി. മാധ്യമം ഹെൽത്ത് കെയറും ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 'കുഞ്ഞുങ്ങൾ മിടുക്കരാവാൻ' തലക്കെട്ടിൽ ഇൻറർനാഷനൽ െട്രയിനർ സുലൈമാൻ മേൽപത്തൂർ ക്ലാെസടുത്തു. മാധ്യമം ബി.ഡി.ഒ ഷാജുദ്ദീൻ ഹെൽത്ത് കെയർ പദ്ധതി വിശദീകരിച്ചു. ഐ.എസ്.എസ് വൈസ് പ്രസിഡൻറ് ബാവക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് അബ്ദുൽ ഗഫൂർ, എം.ടി.എ പ്രസിഡൻറ് റഹീന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി. ഗീത സ്വാഗതവും പി.പി. ഫൈസൽ മാസ്റ്റർ നന്ദിയും പറഞ്ഞു. മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ഒ. മുഹമ്മദ് സമീർ സംബന്ധിച്ചു. photo: tir mp8 മാധ്യമം ഹെൽത്ത് കെയർ ആരോഗ്യ ബോധവത്കരണ ക്ലാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.