അബ്രാഹ്മണനെന്ന കാരണത്താല്‍ ഉത്തരവ് റദ്ദാക്കൽ; ദേവസ്വം കമീഷണര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി തിരുവനന്തപുരം: സുധികുമാറിനെ ചെട്ടികുളങ്ങര ശാന്തിയാക്കിയുള്ള നിയമന ഉത്തരവ് അബ്രാഹ്മണനെന്ന കാരണത്താല്‍ റദ്ദാക്കിയ തിരുവിതാംകൂര്‍ ദേവസ്വം കമീഷണര്‍ക്കെതിരെ തുടര്‍നടപടി ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. സുധികുമാറിനെ ശാന്തിയായി നിയമിച്ച ഉത്തരവ് റദ്ദ് ചെയ്ത ദേവസ്വം ബോര്‍ഡിെൻറ ഉത്തരവ് തിരുത്തണമെന്ന നിര്‍ദേശം ദേവസ്വംവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് നല്‍കി. സുധികുമാറിനെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തന്നെ നിയമിക്കണമെന്ന നിര്‍ദേശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായ നടപടിയാണ് കമീഷണറുടെ ഭാഗത്ത് നിന്നുണ്ടായത്. സുധികുമാറിനെ ക്ഷേത്രത്തില്‍ പൂജക്ക് കയറാന്‍ അനുവദിക്കില്ലെന്ന് ആർ.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തിയതായും അവര്‍ക്കൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില പ്രധാനികളും ഉള്ളതായും സുധികുമാര്‍ നേരിൽ പരാതി പറഞ്ഞിരുന്നു. 12 വര്‍ഷമായി പ്രധാനപ്പെട്ട ഏഴ് ക്ഷേത്രങ്ങളില്‍ ശാന്തിപ്പണി ചെയ്ത അനുഭവപരിചയമുണ്ട് സുധികുമാറിന്. ചാതുര്വര്ണ്യത്തിെൻറ പുനഃസ്ഥാപനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് സുധികുമാര്‍ ശാന്തിയാകുന്നത് ചതുർഥിയായി തോന്നാം. ഇത് കേരളമാണെന്നേ അത്തരക്കാരെ ഓർമിപ്പിക്കാനുള്ളൂവെന്നും കടകംപള്ളി പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.