ഉഴവൂരിന് പിന്നാലെ അരവിന്ദാക്ഷനും; മറഞ്ഞത് സൗമ്യമുഖം കോട്ടയം: ഉഴവൂർ വിജയന് പിന്നാലെ കെ.ആർ. അരവിന്ദാക്ഷനും മറയുേമ്പാൾ നെഞ്ചോട് ചേർന്ന രണ്ട് നേതാക്കളെയാണ് രാഷ്ട്രീയ കോട്ടയത്തിന് നഷ്ടമായത്. എൻ.സി.പി സംസ്ഥാന അധ്യക്ഷനും ജനപ്രിയ നേതാവുമായിരുന്ന ഉഴവൂർ വിജയെൻറ മരണത്തിെൻറ ആഘാതം നികത്തുംമുമ്പാണ് മറ്റൊരു വിയോഗം. എൻ.സി.പിയുടെ ദേശീയ സെക്രട്ടറിയായിരിക്കെ കഴിഞ്ഞ ജനുവരിയിൽ കോട്ടയംകാരനായ ജിമ്മി ജോർജും മരണമടഞ്ഞിരുന്നു. അകാലത്തിലായിരുന്നു മൂന്ന് വിയോഗങ്ങളും. പൊൻകുന്നം കൂരാലിയിലാണ് ജനിച്ചതെങ്കിലും ജീവിതയാത്രയിൽ അരവിന്ദാക്ഷൻ കോട്ടയത്തെയാണ് കൂടെക്കൂട്ടിയത്. സഹോദരി തിരുവാർപ്പിൽ അധ്യാപികയായിരുന്നു. അങ്ങനെയാണ് കോട്ടയത്തേക്ക് എത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം തിരുവാർപ്പ് എസ്.വി.ജി.വി.പി സ്കൂളിലും കോളജ് പഠനം കോട്ടയം ബസേലിയോസിലുമായിരുന്നു. രാഷ്ട്രീയത്തിനൊപ്പം കലാസാംസ്കാരിക മേഖലയിലും സജീവമായിരുന്നു. ബസേലിയസ് കോളജിലെ പഠനകാലത്ത് എസ്.എഫ്.ഐയിൽ സജീവമായി. പഠനകാലത്ത് എതിർസംഘടനകളിലുള്ളവരുമായി വൈകീട്ട് കോഫി ഹൗസിൽ ഒത്തുകൂടി ചർച്ചകൾ നടത്തി അരവിന്ദാക്ഷൻ എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ഈ ശീലം അവസാന കാലംവരെ തുടർന്നു. സുഹൃത്തുക്കളെ തിരുനക്കരയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചർച്ച സദസ്സ് സംഘടിപ്പിക്കുന്നതും പതിവായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത അദ്ദേഹം 'തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതുകൊണ്ടാകും എനിക്ക് ശത്രുക്കൾ ഇല്ലാത്തതെ'ന്ന് മാധ്യമപ്രവർത്തകരോട് പലപ്പോഴും പറയുമായിരുന്നു. 1980കളിൽ 'മാസ്' കലാസാംസ്കാരിക സംഘടനയുണ്ടാക്കി. ഇത് തുടർന്ന് കൊണ്ടുപോകാനായില്ല. പിന്നീട് രൂപവത്കരിച്ച 'ഫിൽകോസ്' (ഫിലിം കോഓപറേറ്റിവ് സൊസൈറ്റി) ഇന്നും പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.