ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ നടനെയോർത്ത് ലജ്ജിക്കുന്നുവെന്ന് വൈശാഖൻ

ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ നടനെയോർത്ത് ലജ്ജിക്കുന്നുവെന്ന് വൈശാഖൻ വടകര: അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ സൂപ്പർ സ്റ്റാറിനെ കുറിച്ചോർത്ത് ലജ്ജിക്കുന്നുവെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. എഴുത്തുകാർ ചിന്തയുടെ കല കൈകാര്യം ചെയ്യുന്നവരാണ്. അതുകൊണ്ടാണ് എഴുത്തുകാരോട് ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കണമെന്ന് പറയുന്നത്. വടകരയിൽ കെ.പി. രാമനുണ്ണിയുടെ 'ചരമവാർഷികം' എന്ന നോവലി‍​െൻറ ഇംഗ്ലീഷ് പരിഭാഷയായ 'ഡെത്ത് ആനിവേഴ്സറി'യും രാമനുണ്ണിയുടെ 'ദൈവത്തി‍​െൻറ പുസ്തക'ത്തി‍​െൻറ നാലാംപതിപ്പും കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമനടന്മാർ പ്രതിരോധം തീർക്കണമെന്ന് ആരും പറയാറില്ല. എഴുത്ത് ഒഴികെയുള്ള കലയുടെ വഴികളെല്ലാം പൂർണമായും കച്ചവടത്തിലെത്തിയിരിക്കുകയാണ്. അനുഭവങ്ങളാണ് നമ്മെ മനുഷ്യനാക്കുന്നതെന്നും ഒരാൾക്ക് അനുഭവിക്കാനാവുന്നതിന് പരിമിതികളുണ്ടെന്നും അതേസമയം ഒരു സാഹിത്യസൃഷ്ടി വായിക്കുമ്പോൾ നാം ജീവിതത്തി‍​െൻറ പല തലങ്ങളിലേക്ക് എത്തുകയാണെന്നും ചരമവാർഷികത്തി‍​െൻറ പരിഭാഷ നിർവഹിച്ച 'മാധ്യമം' അസോസിയേറ്റ് എഡിറ്റർ ഡോ. കെ. യാസീൻ അശ്റഫ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.