അടച്ചിട്ടും അടയാതെ താഴെ പൂപ്പലം റോഡി​െല കുഴികൾ

പട്ടിക്കാട്: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ താഴെ പൂപ്പലത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടഭീഷണിയും നിലനിൽക്കുന്നുണ്ട്. മത്സ്യ മൊത്തവിതരണ മാർക്കറ്റിന് സമീപമാണ് പാടെ തകർന്നുകിടക്കുന്നത്. ഇൗ ഭാഗങ്ങളിൽ റോഡ് തകർന്ന് രൂപപ്പെട്ട കുഴികൾ അധികൃതർ അടക്കാറുണ്ടെങ്കിലും അധികം ആയുസ്സുണ്ടാകാറില്ല. ഒരു വർഷത്തിനകം വീണ്ടും തകരാറാണ് പതിവ്. അന്തർ സംസ്ഥാന സർവിസടക്കം ബസുകളും മറ്റുമായി നൂറുകണക്കിന് വാഹനങ്ങളാണ് ഇൗ പാതയിലൂടെ കടന്നുപോകുന്നത്. രാത്രികാലങ്ങളിൽ പോകുന്ന വാഹനങ്ങൾ കുഴികളിൽ വീഴുന്നതും പതിവാണ്. തകർന്ന ഭാഗത്തുകൂടി വാഹനങ്ങൾ പതിയെ കടന്നുപോകുന്നതിനാൽ ഗതാഗത തടസ്സവും പതിവാണ്. പടംg/wed/thazhe poopalam road താഴെ പൂപ്പലത്ത് റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ട നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.