ഉറവ; പൊട്ടിപ്രദേശത്ത് റോഡുകള്‍ തോടായി

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ പെടയന്താളിലെ പൊട്ടിപ്രദേശത്ത് ഉറവ കാരണം റോഡുകള്‍ തോടായി മാറി. പല വീടുകളിലും വെള്ളം കയറിയ നിലയിലാണ്. വെള്ളക്കെട്ടുകള്‍ കാരണം കുടിവെള്ള സ്രോതസ്സുകള്‍ മലിനമായിരിക്കുകയാണ്. കൊതുകുശല്യവും ജനജീവിതം ദുസ്സഹമാക്കി. ഏറെക്കാലമായി റോഡുകളിൽ ഗതാഗതം ദുഷ്‌കരമായി പ്രദേശം ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. പൊട്ടിയിലേക്ക് തോടിലൂടെയായിരുന്നു ജനങ്ങള്‍ സഞ്ചരിച്ചിരുന്നത്. മഴക്കാലത്ത് ഒരു വാഹനത്തിനും എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തോട് കോണ്‍ക്രീറ്റ് ചെയ്ത് റോഡാക്കി മാറ്റിയത് പ്രദേശത്തുകാര്‍ക്ക് ആശ്വാസമായി. എന്നാല്‍, പൊട്ടി പ്രദേശത്തെ ചില സ്ഥലങ്ങളില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാത്തത് പ്രദേശത്തുകാരെ കടുത്ത ദുരിതത്തിലാക്കിയിരിക്കയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്തേക്ക് ക്വാറി വേസ്്റ്റിട്ട് ഗതാഗതം ഒരുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. ബൈക്കിനുപോലും സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തില്‍ റോഡ് ചളിക്കുളമായി മാറിയിരിക്കുകയാണ്. റോഡ് നന്നാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറി ഇ.പി. സദഖത്ത് ഹുസൈന്‍ ആവശ്യപ്പെട്ടു. CAPTION ചോക്കാട് പൊട്ടി റോഡ് ചളിക്കുളമായ നിലയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.