മലപ്പുറത്ത് പതിനായിരം ഗോളുകൾ

മലപ്പുറം: 'വൺ മില്യൻ ഗോൾ' പ്രചാരണ പരിപാടിയുടെ ഭാഗമായി മലപ്പുറത്തെ ഫുട്ബാൾ ആരാധകരും കളിക്കാരും ചേർന്ന് 10,000 ഗോളുകൾ വലയിലാക്കി. മഴ വകവെക്കാതെ നൂറുകണക്കിന് പേർ പരിപാടിയിൽ അണിചേർന്നു. മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിൽ നഗരസഭതല ഉദ്ഘാടനം വൈസ് ചെയർമാൻ പെരുമ്പള്ളി സൈദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പരി മജീദ്, പി.എ. സലീം, മറിയുമ്മ ശരീഫ്, റജീന ഹുസൈൻ, ഫസീന കുഞ്ഞിമുഹമ്മദ്, കൗൺസിലർമാരായ ഹാരിസ് ആമിയൻ, കെ.കെ. ഉമ്മർ, സി.കെ. ജലീൽ, പ്രിൻസിപ്പൽ ബീന, ഉപ്പൂടൻ ഷൗക്കത്ത്, പുതുശ്ശേരി കുത്തിമുഹമ്മദ് എന്നിവർ സംബന്ധിച്ചു. യൂത്ത് കോ-ഓഡിനേറ്റർ ലത്തീഫ് പറമ്പൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.