വാർത്ത വസ്തുതക്ക് നിരക്കാത്തതെന്ന്

നിലമ്പൂർ: നിയോജക മണ്ഡലം മുസ്ലിം ലീഗ് യോഗത്തിൽ പ്രവർത്തകർ തമ്മിൽ ൈകയേറ്റം നടന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് നിലമ്പൂർ നിയോജക മണ്ഡലം ലീഗ് കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. ലീഗിലോ യൂത്ത് ലീഗിലോ ഒരു അഭിപ്രായ വ്യത്യാസവും നിലനിൽക്കുന്നില്ല. കൂട്ടായ ചർച്ചയിലൂടെ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറാനാണ് യോഗത്തിൽ തീരുമാനമുണ്ടായതെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇസ്മായീൽ മൂത്തേടം അധ‍്യക്ഷത വഹിച്ചു. സി.എച്ച്. ഇഖ്ബാൽ, കെ.ടി. കുഞ്ഞാൻ, സീതിക്കോയ തങ്ങൾ, ടി.പി. സിദ്ദീഖ്, പി.വി. ഹംസ, പി.കെ. ഹമീദ്, ഷംസുദ്ദീൻ കൊമ്പൻ, മുജീബ് ദേവശ്ശേരി, എം.കെ. സമദ്, കബീർ പനോളി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.