ജൈവ മാലിന്യം സ്വീകരിക്കില്ലെന്ന നഗരസഭ തീരുമാനം പുനഃപരിശോധിക്കണമെന്ന്് യൂത്ത് കോൺഗ്രസ്

പാലക്കാട്: ഫ്ലാറ്റ് നിവാസികളുടെ ആശങ്കകൾ പരിഹരിക്കാതെയും അവരെ വിശ്വാസത്തിലെടുക്കാതെയും ജൈവമാലിന്യം ഒക്ടോബർ രണ്ട് മുതൽ സ്വീകരിക്കില്ലെന്ന നഗരസഭ തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ്. മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്താതെ ഫ്ലാറ്റുകൾക്ക് അനുമതി നൽകരുതെന്ന് ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. ഫ്ലാറ്റ് നിർമാതാക്കളും നഗരസഭ അധികാരികളുടെയും അവിശുദ്ധ കൂട്ടുകെട്ടി​െൻറ ദുരിതം അനുഭവിക്കുന്നത് ഫ്ലാറ്റ് നിവാസികളാണ്. കെട്ടിട നിർമാണ ചട്ടം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥെര കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. പി.ടി.എ യോഗം പാലക്കാട്: പുതുപ്പരിയാരം സി.ബി.കെ.എം ഗവ. ഹയർ സെക്കൻഡറി സ്ൂളിലെ പി.ടി.എ ജനറൽ ബോഡി യോഗം പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഖാജ മൊയ്തീൻ അധ്യക്ഷത വഹിച്ചു. മൂലയിൽ വിശാലാക്ഷിയമ്മ എൻഡോവ്മ​െൻറ്, സുകന്യ സുകുമാരൻ എൻഡോവ്മ​െൻറ്, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ സിദ്ധാർഥ് എന്നിവർക്കുള്ള പുരസ്കാര വിതരണവും നടന്നു. ഇറാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പെങ്കടുത്ത ബാദുഷയുടെ തുടർ പഠനത്തിനുള്ള 50,000 രൂപയുടെ ചെക്ക് എലമ്പുലാശ്ശേരിയിലെ ഹരിനിലയത്തിൽ ബാലചന്ദ്രൻ കൈമാറി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസാദ്, വാർഡ് അംഗം രാജേഷ്, പി.ടി.എ അംഗം ശ്രീകണ്ണൻ, പ്രിൻസിപ്പൽ ദേവയാനി, പ്രധാനാധ്യാപകൻ സുമിത്രൻ, മുഹമ്മദലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.