നെല്ലിയാമ്പതിയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും ^നിയമസഭ സബോഡിനേറ്റ് ലെജിസ്ലേഷൻ സമിതി

നെല്ലിയാമ്പതിയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും -നിയമസഭ സബോഡിനേറ്റ് ലെജിസ്ലേഷൻ സമിതി പാലക്കാട്: നെല്ലിയാമ്പതിയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് നിയമസഭ സബോഡിനേറ്റ് ലെജിസ്ലേഷൻ സമിതി. സമിതി റിപ്പോർട്ട് അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും എം.എൽ.എമാർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ജൈവ വൈവിധ്യ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കണമെന്നും നിയമസഭ സമിതി നിർദേശിച്ചു. ജൈവ വൈവിധ്യ സംരക്ഷണ പഠനത്തി​െൻറ ഭാഗമായി നെല്ലിയാമ്പതിയിൽ നടത്തിയ തെളിവെടുപ്പിലാണ് സമിതി ഇക്കാര്യം അറിയച്ചത്. 2002-ലെ ബയോ ഡൈവേഴ്സിറ്റി ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് സംബന്ധിച്ച് സമിതി ഉദ്യോഗസ്ഥർ- പരിസ്ഥിതി പ്രവർത്തകർ എന്നിവരിൽനിന്ന് തെളിവുകൾ ശേഖരിച്ചു. ജൈവവൈവിധ്യ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ ജില്ലതല സമിതികൾ ഏകോപിപ്പിക്കണം. ജൈവ ഉൽപന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിപണനം നടത്താൻ നിലവിൽ വിപണന കേന്ദ്രമില്ല. ജൈവ ഉൽപന്നങ്ങളെ എങ്ങനെ സുസ്ഥിരമായി ഉപയോഗപ്പെടുത്താമെന്ന് സമിതി പരിശോധിക്കും. റവന്യൂ -കൃഷി ഭൂമിയില്ലാത്ത നെല്ലിയാമ്പതിയിൽ ജൈവ സംരക്ഷണ യജ്ഞത്തിൽ സ്വകാര്യ എസ്റ്റേറ്റുകളും ഉൾപ്പെടുമെന്നും സമിതി അധ്യക്ഷൻ മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞ സ്വകാര്യ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണം. നെല്ലിയാമ്പതി പ്ലാസ്റ്റിക് നിരോധിത മേഖലയാക്കണം. പെരിയാർ മാതൃകയിൽ പ്രദേശവാസികളുടെ സഹകരണത്തോടെ ഇക്കോ ടൂറിസം പദ്ധതികൾ തുടങ്ങണം. വനഭൂമിയിലെ ൈകയേറ്റങ്ങൾ ഒഴിപ്പിക്കണം. തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമിതിക്കു മുമ്പാകെ അവതരിപ്പിച്ചു. എം.എൽ.എമാരായ മുരളി പെരുനെല്ലി, ജി.എസ്. ജയ്ലാൽ, എം. മുകേഷ്, യു. പ്രതിഭാ ഹരി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ജിൻസി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നെല്ലിയാമ്പതിയിലെ കേശവൻപാറ സന്ദർശിച്ച് ജൈവ വൈവിധ്യങ്ങൾ വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.