200 അഗ്രോ ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി വി.എസ്. സുനിൽ കുമാർ

കല്ലടിക്കോട്: സംസ്ഥാനത്ത് 200 അഗ്രോ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും അതിലൊന്ന് കരിമ്പ ഗ്രാമപഞ്ചായത്തിനും അനുവദിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. കരിമ്പ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൂടുതൽ കേരഗ്രാമങ്ങൾ അടുത്ത വർഷം തുടങ്ങും. കേരഗ്രാമം പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്നതിന് പദ്ധതിയുടെ കാലാവധി 10 വർഷമാക്കുന്ന കാര്യം കൃഷിവകുപ്പും ആസൂത്രണ കമീഷനും കൂടി തീരുമാനിച്ചിരുന്നു. നാളികേരത്തി​െൻറ ഉൽപാദനക്ഷമതയിൽ കേരളം പിറകിലാണ്. ഉൽപാദന ക്ഷമത കൂട്ടുന്നതിന് കർഷകർ ഒന്നടങ്കം യത്നിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോഴിക്കോട് അഗ്രോ പാർക്കുമായി ബന്ധിപ്പിച്ച് സംസ്ഥാന കൃഷി വകുപ്പ് വലിയൊരു വ്യാപാര ശൃംഖല തന്നെ ആരംഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അടുത്ത മാസം മുതൽ കൃഷിവകുപ്പിൽ സോഷ്യൽ ഓഡിറ്റ് തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉദ്ഘാടന സമ്മേളനത്തിൽ കെ.വി. വിജയദാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.എക്സ്. ജെസ്സി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ പി.ജി. വത്സനിൽനിന്ന് പ്രീമിയം ഏറ്റു വാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ, വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ മാത്യുസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാരായ ജിമ്മി മാത്യു, ടി. പ്രിയ, ജയലക്ഷ്മി, ജില്ല പഞ്ചായത്ത് അംഗം സി. അച്യുതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തകുമാരി, കൃഷി ഓഫിസർ പി. സാജിദലി എന്നിവർ സംസാരിച്ചു. ഡോ. ഇസ്രായേൽ തോമസ്സ്, ഡോ. സുനിൽ കുമാർ എന്നിവർ ക്ലാസെടുത്തു. CAPTION FILE KALLADIKODE KERA GRAMAM1. 2 കല്ലടിക്കോട് കരിമ്പ ഗ്രാമ പഞ്ചായത്ത് കേരഗ്രാമം പദ്ധതി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.