കായികമേളകളിലെ കാരണവർക്ക് തിരുവനന്തപുരത്ത് ആദരം

തിരൂർ: പ്രായം എഴുപതിനോടടുത്തിട്ടും കായികമേളകളിൽ സംഘാടകനായും പരിശീലകനായും നിറഞ്ഞ് നിൽക്കുന്ന ഒ. ഉമ്മർ മാസ്റ്റർക്ക് തലസ്ഥാന നഗരിയിൽ ആദരം. തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന ൈതക്വാൻഡോ ചാമ്പ്യൻഷിപ് വേദിയിലാണ് തിരൂർ മുത്തൂർ സ്വദേശി ഉമ്മർ മാസ്റ്ററെ ആദരിച്ചത്. സർവിസിൽ നിന്ന് വിരമിച്ച ശേഷവും കായികമേള നടത്തിപ്പിൽ സജീവ സാന്നിധ്യമായി തുടരുകയാണ് ഇൗ 68കാരൻ. കഴിഞ്ഞ വർഷം വരേയും സംസ്ഥാന കായികമേളയുടെ ടെക്നിക്കൽ ഒഫീഷ്യലായിരുന്നു. കായികമേള നടത്തിപ്പിൽ ഇത്രയേറെ പരിചയസമ്പത്തുള്ള മറ്റൊരാൾ സംസ്ഥാനത്ത് തന്നെയുണ്ടാകാനിടയില്ല. 1970ൽ വയനാട് മുട്ടിൽ സ്കൂളിലാണ് കായികധ്യാപകനായി ജോലിയാരംഭിച്ചത്. പിന്നീട് സർക്കാർ സർവിസിൽ പ്രവേശിച്ച് പൂക്കോട്ടൂർ ഗവ. ഹൈസ്കൂൾ, താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ, കൽപ്പകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പറവണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഏഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിൽ കായികധ്യാപകനായി. മാസ്റ്ററുടെ ശിക്ഷണത്തിൽ 10 വർഷത്തോളമാണ് താനൂർ ദേവധാർ സ്കൂൾ ജില്ല കായികമേള ചാമ്പ്യൻഷിപ് നിലനിർത്തിയത്. 1994 മുതൽ 10 വർഷം കേരള വനിത ബാൾബാഡ്മിൻറൺ പരിശീലകനായിരുന്നു. ഇക്കാലയളവിലെല്ലാം ദേശീയ ചാമ്പ്യൻപട്ടം കേരളം സ്വന്തമാക്കി. പിന്നീട് ദേശീയ റഫറിയുമായി. അത്ലറ്റിക്സിലും ഫുട്ബാളിലും ഒട്ടേറെ ദേശീയ-സംസ്ഥാന താരങ്ങളെയുൾെപ്പടെ വാർത്തെടുത്തിട്ടുണ്ട്. വിദ്യാർഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പരിശീലനം നൽകി അവരെ ഉന്നതിയിലെത്തിക്കുകയെന്നതാണ് ഇദ്ദേഹത്തി​െൻറ ശൈലി. ഇപ്പോൾ ആലത്തിയൂർ എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സേവനം തുടരുന്നു. ഉമ്മയ്യക്കുട്ടിയാണ് ഭാര്യ. ജംഷീർ, ജസ്ന എന്നിവർ മക്കളാണ്. കായികമേളകളുടെ സംഘാടനത്തിന് നൽകിയ സംഭാവന പരിഗണിച്ചായിരുന്നു സംസ്ഥാന തൈക്വാൻഡോ അസോസിയേഷ‍​െൻറ ആദരം. സംസ്ഥാന ചാമ്പ്യൻഷിപ് വേദിയിൽ എം.എൽ.എമാരായ വി. ശിവൻകുട്ടി, കെ. വിജയകുമാർ എന്നിവർ ചേർന്നാണ് പുരസ്കാരം നൽകിയത്. സംസ്ഥാന പ്രസിഡൻറ് ഡോ. വി. ഗബ്രിയേൽ, ജനറൽ സെക്രട്ടറി ഡോ. ഗിന്നസ് അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.