ദേശീയപാതയിലെ തകർന്ന കലുങ്ക് പുതുക്കിപ്പണിയുമെന്ന്​ മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മണ്ണാർക്കാടിനടുത്ത് ചിറക്കൽപടി കൊറ്റിയോട് ഭാഗെത്ത കലുങ്ക് തകർന്ന വിവരം ലഭിച്ചപ്പോൾതന്നെ പുതുക്കിപ്പണിയാൻ നിർദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. 80 വർഷത്തിലേറെ പഴക്കമുള്ള കലുങ്കി​െൻറ സ്റ്റീൽ ഗർഡറുകൾ തുരുമ്പെടുത്ത് ജീർണാവസ്ഥയിലായതാണ് ഇതു തകരാൻ കാരണം. മധ്യഭാഗെത്ത സ്ലാബ് മാറ്റിപ്പണിയാനാണ് തീരുമാനം. ഗതാഗതയോഗ്യമല്ലാത്ത വിധം കലുങ്കിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചുവിട്ടിരിക്കുകയാണ്. നിലവിൽ ഈ മേഖലയിലെ ദേശീയപാതയിൽ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്ന ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെക്കൊണ്ട് കലുങ്ക് പുതുക്കിപ്പണിയാൻ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ഒരു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്കും ഉപരിതലം പുതുക്കുന്നതിനുമായി 1500 കോടിയോളം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി. ഉടൻ പ്രവൃത്തികൾ ആരംഭിക്കാൻ ജില്ലയിലെ എക്സിക്യൂട്ടിവ് എൻജിനീയർമാർക്ക് ഉത്തരവ് നൽകിയതായി മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.