അഴിമതി ആരോപണം: ഒറ്റപ്പാലത്തെ കൗൺസിലർമാർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും

ഒറ്റപ്പാലം: രണ്ട് കൗൺസിലർമാർക്കെതിരെ അഴിമതി ആരോപണം പുറത്തുവന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചതായി നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി. ചൊവ്വാഴ്ച കൗൺസിൽ യോഗനടപടികൾക്ക് തുടക്കമിട്ടതുതന്നെ വിജിലൻസ് അന്വേഷണം വേണമെന്ന സി.പി.എം പക്ഷത്തി​െൻറ ആവശ്യത്തോടെയായിരുന്നു. കെ.വി. സന്തോഷ്‌കുമാറാണ് വിഷയവുമായി രംഗത്തെത്തിയത്. കണ്ണിയംപുറത്തെ ബിൽഡേഴ്‌സ് ഉടമ കഴിഞ്ഞദിവസം രണ്ട് കൗൺസിലർമാർക്കെതിരെ അഴിമതി ആരോപിച്ചിരുന്നു. കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് പുതുക്കിനൽകുന്നതിൽ ഒന്നര വർഷത്തോളം ഇവർ തടസ്സംനിന്നെന്നും ചോദിച്ച പണം നൽകാതിരുന്നതാണ് ഇതിനിടയാക്കിയതെന്നും ഉടമ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചേർന്ന കൗൺസിൽ യോഗമാണ് ബഹളത്തിൽ കലാശിച്ചത്. നഗരസഭയിൽ നേരത്തെ നടന്ന അഴിമതികളെക്കുറിച്ചും നഗരസഭ സെക്രട്ടറിക്കെതിരെയും വിജിലൻസ് നേതൃത്വത്തിൽ സമഗ്രാന്വേഷണം വേണമെന്ന വാദവുമായി യു.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങിയത് ബഹളത്തിനിടയാക്കി. അജണ്ടയിലേക്ക് കടക്കും മുമ്പുതന്നെ കൗൺസിലിൽ ഒച്ചയും ബഹളവും പൊട്ടിപ്പുറപ്പെട്ടതോടെ വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചതായി അറിയിക്കുകയും കൗൺസിൽ യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.