എൽ.പി.ജി പൈപ്​ ലൈൻ: ഭൂമി വിട്ടുനൽകിയവർ ധർണ നടത്തി

കുഴൽമന്ദം: സമയബന്ധിതമായി നഷ്ടപരിഹാര തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചി-സേലം പൈപ് ലൈൻ പദ്ധതിക്ക് ഭൂമി വിട്ടു നൽകിയവർ കൊച്ചി-സേലം പൈപ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ യാക്കര ഓഫിസിനു മുന്നിൽ കണ്ണുകെട്ടി സമരം നടത്തി. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയൽ കോർപറേഷൻ എന്നീ കമ്പനികൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഉപയോഗ അവകാശ പ്രകാരം(റൈറ്റ് ഓഫ് യൂസ്) 18 മീറ്റർ വീതിയിലാണ് കമ്പനി ഭൂമി ഏറ്റെടുത്തത്. പുതുവൈപ്പിൽനിന്ന് കഞ്ചിക്കോട് ഫില്ലിങ് പ്ലാൻറ് വരെ ഒന്നാം ഘട്ട നിർമാണം പൂർത്തികരീക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സർക്കാർ ഭൂമി, മറ്റ് പുറമ്പോക്ക് ഭൂമി എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയാക്കി. പാലക്കാട്, തൃശൂർ ജില്ലയിലെ ഭൂവുടമകളാണ് ധർണയിൽ പങ്കെടുത്തത്. പുതുശ്ശേരി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഐസക് ഇടപ്പാറ അധ്യക്ഷത വഹിച്ചു. ഡി. ശെൽവരാജ്, അനിൽകുമാർ, നാരായണൻ മാസ്റ്റർ, അബ്ദുൽ റഷീദ്, എസ്. രാമകൃഷ്ണൻ, കെ. മുരളീധരൻ, വി. മുരളീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.