പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെൻറിെൻറ സാമ്പത്തിക സഹായത്തോടെ സംഘടിപ്പിച്ച ദേശീയ സെമിനാറും ഇൻറർ കോളിജീയറ്റ് ക്വിസ് മത്സരവുമാണ് എസ്.എഫ്.ഐ പ്രവർത്തകർ തടസ്സപ്പെടുത്തി. വിവിധ കോളജുകളിൽനിന്ന് പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ ഇതുമൂലം പ്രയാസത്തിലായി. നിലവിൽ സസ്പെൻഷനിലുള്ള വിദ്യാർഥികളും മറ്റും ചേർന്നാണ് പരിപാടി തടസ്സപ്പെടുത്തിയതെന്ന് കോളജ് അധികൃതർ പറഞ്ഞു. വൈദ്യുതി മുടങ്ങും പൊന്നാനി: സബ് സ്റ്റേഷനിലെ അറ്റകുറ്റപണി കാരണം ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെ സെക്ഷന് കീഴിലുള്ള എല്ലാ ഫീഡറുകളിലും വൈദ്യുതി തടസ്സം നേരിടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.