പെരിന്തൽമണ്ണ: യാത്രകൾക്ക് വേണ്ടി മാത്രമാണ് അബ്ദുറഹ്മാൻ പാറൽ ജീവിക്കുന്നതെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ജോലി ചെയ്ത് കിട്ടുന്ന തുകയിൽനിന്ന് നല്ലൊരു പങ്കും യാത്രക്കായി നീക്കിവെക്കും. ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാൽ അടുത്തതിനായി ഭാണ്ഡം മുറുക്കും. അബ്ദുറഹ്മാെൻറ യാത്രകൾ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിടുന്നു. യാത്ര സ്വന്തമായി അനുഭവിച്ചറിയുക എന്നതാണ് സഞ്ചാരിയുടെ ലക്ഷ്യമെന്ന് പെരിന്തൽമണ്ണ തൂത പാറൽ സേദശിയായ ഇദ്ദേഹം പറയുന്നു. കേരളത്തിലെ കുന്നും മലകളും കടലും കായലും പുഴകളും കാണാൻ സമയം കണ്ടെത്തുന്ന ഇദ്ദേഹം മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കാൻ ക്യാമ്പുകളും ട്രക്കിങ്ങും സംഘടിപ്പിക്കുന്നു. പല സംസ്ഥാനങ്ങളിലൂടെയും ഇക്കാലയളവിനുള്ളിൽ സഞ്ചരിച്ചു. 25 വർഷത്തിലേറെയായി യാത്രകൾ തുടരുന്നു. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ മലപ്പുറം യൂനിറ്റിെൻറ സഞ്ചാരപഥങ്ങളാണ് യാത്ര ചെയ്യാൻ പ്രചോദനമായത്. അതാത് പ്രദേശത്തിെൻറ ജൈവ വൈവിധ്യങ്ങളുടെ ശേഖരം ആസ്വദിക്കാനുള്ള അവസരം സമ്മാനിക്കുന്നതാണ് അബ്ദുറഹ്മാെൻറ വിലയിരുത്തൽ. ഒമ്പതാം ക്ലാസിൽ സ്കൂളിൽ നിന്ന് മൈസൂരിലേക്ക് ടൂർ പോയതാണ് ആദ്യസഞ്ചാരം. 43ാം വയസിൽ എത്തിനിൽക്കെ നാട് കാണാൻ ചെലവഴിച്ച തുകയുടെ ഏകദേശ കണക്ക് പോലും സൂക്ഷിച്ചിട്ടില്ല. അജന്ത, എല്ലോറ ഗുഹകൾ, ബിജാപൂരിലെ ഗോൽകുംബസ്, ഇബ്രാഹിം റോസ, ഹംബി, ബദാമി, പട്ടടക്കൽ, കുടജാദ്രി, ഹോഗനക്കൽ വാട്ടർ ഫാൾസ്, രാമേശ്വരം, ധനുഷ് കോടി, മഞ്ഞൂരിനടുത്ത് അവലാഞ്ചി... അബ്ദുറഹ്മാെൻറ കാലടി പതിഞ്ഞ പ്രദേശങ്ങൾ നീളുകയാണ്. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷെൻറ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയാണ്. ജീവകാരുണ്യ സേവന രംഗത്തും സജീവമാണ്. യാത്രക്ക് പ്രചോദനം നൽകുന്നത് ഫാഷൻ ഡിസൈനറായ ഭാര്യ സഫിയയാണ്. മക്കളായ മുഹമ്മദ് റാസിയും മുഹമ്മദ് റസലും സഞ്ചാര വഴികളോട് ഏറെ താത്പര്യം പുലർത്തുന്നവർ തന്നെ. പടം... ABDURAHIMAN PARAL
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.