എരമംഗലം: എരമംഗലം ടൗണിനോട് ചേർന്ന് പ്രവർത്തിക്കുന്ന എരമംഗലം എ. എൽ.പി സ്കൂളിലേക്കുള്ള വഴിയിൽ മാലിന്യം തള്ളുന്നതായി വിദ്യാർഥികളും രക്ഷിതാക്കളും. എരമംഗലം അങ്ങാടിയിൽ പൊതു ശൗചാലയമില്ലാത്തതിനാൽ ഇവിടെയെത്തുന്നവർ മൂത്ര വിസർജനം നടത്തുന്നത് സ്കൂളിലേക്കുള്ള ഈ വഴിയിലാണ്. ഇതുമൂലം ഉണ്ടാകുന്ന അസ്സഹനീയ ദുർഗന്ധം വിദ്യാർഥികൾക്ക് പ്രയാസമുണ്ടാക്കുന്നു. പൊതുജനങ്ങൾ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.