പുത്തനാൽക്കൽ നവരാതി സംഗീതോത്സവം: സ്വരരാഗ സാഗരം തീർത്ത് സാകേത് രാമൻ

ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവത്തി​െൻറ ആറാം നാളിൽ സാകേത് രാമൻ അവതരിപ്പിച്ച പ്രധാന കച്ചേരി സംഗീത സാന്ദ്രമായി. തിരുവനന്തപുരം സമ്പത്ത് വയലിനിലും വിജയ് നടേശൻ മൃദംഗത്തിലും കോട്ടയം ഉണ്ണികൃഷ്ണൻ ഘടത്തിലും പക്കമേളമൊരുക്കി. വൈകീട്ട് നടന്ന പ്രഥമ കച്ചേരി വിശേഷ് സ്വാമിനാഥൻ അവതരിപ്പിച്ചു. വയലിനിൽ കിള്ളികുറുശ്ശിമംഗലം രമേഷും മൃദംഗത്തിൽ രാഗേഷ് അലനല്ലൂരും മുഖർ ശംഖിൽ വെള്ളിനേഴി രമേഷും പശ്ചാത്തലമൊരുക്കി. ബുധനാഴ്ച എസ്. മഹതി പ്രധാന കരച്ചാരിയും മാടമ്പി വാസുദേവൻ നമ്പൂതിരി പ്രഥമ കച്ചേരിയും അവതരിപ്പിക്കും. സർഗോത്സവം സ്വാഗത സംഘം രൂപവത്കരിച്ചു ചെർപ്പുളശ്ശേരി: ഒറ്റപ്പാലം ഉപജില്ല വിദ്യാരംഗം സർഗോത്സവം ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്വാഗത സംഘ രൂപവത്കരണയോഗം തൃക്കടീരി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി. ഗീത, ജന പ്രതിനിധികളായ സി.എ. ബക്കർ, ഇ. രജനി, ടി. ശ്രീലത, ടി. നാരായണൻ എ.ഇ.ഒ. ദ്വാരകാ നാഥൻ, പ്രിൻസിപൽ വി. മുഹമ്മദ് അഷ്റഫ്, പ്രധാനാധ്യാപിക എം.വി. സുധ, ബാലകൃഷ്ണൻ, കുഞ്ഞിമുഹമ്മദ്, ഷിനോജ് എന്നിവർ സംസാരിച്ചു. കെ.കെ. നാരായണൻകുട്ടി (ചെയ.) വി. മുഹമ്മദ് അഷ്റഫ് (കൺ.) സ്വാഗത സംഘം രൂപവത്കരിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.