ഹയ​ർ ​സെക്കൻഡറി ഫിസിക്​സ്​ അധ്യാപക നിയമനമില്ല; പി.എസ്​.സി പട്ടിക നോക്കുകുത്തി

മലപ്പുറം: സർക്കാർ ഹയർ സെക്കൻഡറികളിൽ ഫിസിക്സ് സീനിയർ അധ്യാപക വിഭാഗത്തിൽ നിരവധി ഒഴിവുകളുണ്ടായിട്ടും നിയമനം നടത്താതെ ഹയർ സെക്കൻഡറി വകുപ്പ്. പി.എസ്.സി ലിസ്റ്റിനെ നോക്കുകുത്തിയാക്കുന്നതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്. 2012ലാണ് ഹയർ സെക്കൻഡറി സീനിയർ, ജൂനിയർ അധ്യാപക തസ്തികകളിലേക്ക് പരീക്ഷ നടത്തിയത്. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് അഭിമുഖം പൂർത്തിയാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് 2014 ഡിസംബറിലും. 2016 മാർച്ചിലാണ് സീനിയർ വിഭാഗത്തിൽ മൂന്നുപേർക്ക് നിയമനം ലഭിച്ചത്. ഇതിനുശേഷം സീനിയർ തസ്തികയിൽ ഒരാൾക്കുപോലും നിയമനം നൽകിയിട്ടില്ല. 2017 ഡിസംബർ അവസാനത്തോടെ പട്ടികയുടെ മൂന്നുവർഷ കാലാവധി പൂർത്തിയാകും. പട്ടിക നിലവിൽ വരുമ്പോൾ സീനിയർ വിഭാഗത്തിൽ 73ഉം ജൂനിയറിൽ 154ഉം ഒഴിവുകളുണ്ടായിരുന്നു. 2014 മുതൽ അനുവദിച്ച അധിക ബാച്ചുകളിൽ 232 സീനിയർ തസ്തികകൾ അനുവദിച്ചതിൽ ഫിസിക്സിൽ 24ഉം അപ്േഗ്രഡ് ചെയ്ത ഇനത്തിൽ അഞ്ചും പ്രിൻസിപ്പൽ തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച ഇനത്തിൽ ആറും ഒഴിവുകൾ നിലവിലുണ്ട്. 2011-15 വർഷങ്ങൾക്കിടയിൽ ഹൈസ്കൂൾ അധ്യാപകരിൽനിന്ന് ഫിസിക്സ് സീനിയർ വിഭാഗത്തിലേക്കായി 36 പേർക്ക് ഉദ്യോഗക്കയറ്റം നൽകിയിരുന്നു. ഇതിന് ആനുപാതികമായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് സീനിയർ നിയമനം നടത്താൻ ചട്ടമുണ്ടായിട്ടും റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.