സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തി നശിച്ചു

പാലപ്പെട്ടി: വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ച നിലയിൽ. സി.പി.എം പാലപ്പെട്ടി ബ്രാഞ്ച് സെക്രട്ടറി കണ്ണച്ചൻ പുരക്കൽ ജയപ്രകാശ‍​െൻറ ബൈക്കാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച കാലത്ത് 7.40നും എട്ടിനും ഇടക്കാണ് സംഭവം. പാലപ്പെട്ടി തട്ടുപറമ്പിലെ ജയപ്രകാശ‍​െൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു ബൈക്ക്. രാവിലെ ജയപ്രകാശ‍​െൻറ മകൾ മുറ്റമടിക്കുമ്പോഴും ഭാര്യ മുറ്റത്ത് ഇറങ്ങി നടക്കുമ്പോഴും ബൈക്ക് സുരക്ഷിതമായി ഇരിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് പ്ലാസ്റ്റിക് കത്തുന്ന മണം ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് നോക്കിയപ്പോൾ ബൈക്ക് കത്തുന്നത് കാണുകയും ഉടൻ വെള്ളമൊഴിച്ച് തീയണക്കുകയുമായിരുന്നു. ബൈക്കി​െൻറ മുൻവശം പൂർണമായി കത്തിനശിച്ചു. പെരുമ്പടപ്പ് സബ് ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ സംഭവ സ്ഥലം സന്ദർശിച്ചു. സയൻറിഫിക് വിദഗ്ധർ പരിശോധന നടത്തി. ബൈക്കിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പെരുമ്പടപ്പ് എസ്.ഐ പറഞ്ഞു. Tir p7 സി.പി.എം പാലപ്പെട്ടി ബ്രാഞ്ച് സെക്രട്ടറി കണ്ണച്ചൻ പുരക്കൽ ജയപ്രകാശ‍​െൻറ കത്തിനശിച്ച ബൈക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.