മലയോര പാത കരുവാരകുണ്ടിൽ വൺവെയാവും

കരുവാരകുണ്ട്: നിർദിഷ്ട മലയോര പാത കരുവാരകുണ്ടിലെ ചില ഭാഗങ്ങളിൽ വൺവെയായിരിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ. പാതയുടെ വ്യവസ്ഥകളനുസരിച്ച് പന്ത്രണ്ട് മീറ്റർ വീതിയാണ് റോഡിന് വേണ്ടത്. ആരാധനാലയങ്ങൾ, കോളനികൾ എന്നിവിടങ്ങളിൽ മാത്രമാണ് ഇളവ് നൽകുന്നത്. കരുവാരകുണ്ടിൽ കിഴക്കെത്തല മുതൽ വട്ടമല വരെയുള്ള ഭാഗം എട്ട് മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. പ്രത്യേക അനുമതി ലഭിച്ച ഇത്രയും ഭാഗമാണ് വൺവെ ആയി ഉപയോഗിക്കുക. സംസ്ഥാന പാതയിൽ കിഴക്കെത്തലയിൽ നിന്ന് തിരിഞ്ഞ് തരിശ്, കുണ്ടോട, കക്കറ, മുണ്ട, വട്ടമല വരെയായിരിക്കും ഒരു പാത. വട്ടമലയിൽ നിന്ന് കരിങ്കന്തോണി, പുൽവെട്ട, അയ്യപ്പൻകാവ്, ചേറുമ്പ് ഇക്കോ വില്ലേജ് വഴി സംസ്ഥാന പാതയിൽ തിരിച്ചെത്തുന്നതാണ് രണ്ടാമത്തേത്. ഇതും എട്ട് മീറ്റർ വീതിയിലാണ്. വൺവെ സംവിധാനം ഗ്രാമങ്ങളിൽ ദുരിതമുണ്ടാക്കും. പ്രദേശത്തുകാർക്ക് ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ടി വരും. എന്നാൽ നിലവിലെ വ്യവസ്ഥയനുസരിച്ച് വൺവെ ആയിട്ടാണ് നിർമാണമെന്നും ബൈപാസായി ഉപയോഗിക്കുന്നതിന് പ്രത്യേക അനുമതി വേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.