വ്യാജവൈദ്യത്തിനെതിരെ എ.എം.​എ.​െഎ ധർണ

മലപ്പുറം: വ്യാജ ചികിത്സക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒാഫ് ഇന്ത്യ (എ.എം.എ.െഎ) വ്യാജവൈദ്യ വിരുദ്ധ ദിനം ആചരിച്ചു. ഇതി​െൻറ ഭാഗമായി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ല കലക്ടറുടെ കീഴിൽ വിവിധ ചികിത്സ വിഭാഗത്തിലെ ഡി.എം.ഒമാർ, ജില്ല പൊലീസ് മേധാവി, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, വിവിധ അംഗീകൃത വൈദ്യസംഘടന നേതാക്കൾ എന്നിവരടങ്ങിയ സമിതി രൂപവത്കരിച്ച് വ്യാജ ചികിത്സക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ധർണ ആവശ്യപ്പെട്ടു. വ്യാജ ചികിത്സയെക്കുറിച്ച് വിവരം ശേഖരിക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലിൽ ഹെൽപ് ഡസ്ക് ഏർപ്പെടുത്തുക, വ്യാജ ചികിത്സ ക്രിമിനൽ കുറ്റമായി ശിക്ഷനടപടികൾ കർശനമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. സമദ്, ഡോ. വി.ജി. ഉദയകുമാർ, ഡോ. അൻസാർ അലി ഗുരുക്കൾ, ഡോ. കെ.കെ. സാവിത്രി, ഡോ. മൻസൂർ അലി ഗുരുക്കൾ, ഡോ. കെ.കെ. സുലൈമാൻ, ഡോ. ഇ.പി. സുജീഷ്, ഡോ. രഘുനാഥൻ, ഡോ. വിനോദ്കുമാർ, ഡോ. എം.െഎ. ജോർജ്, ഡോ. കിരാതമൂർത്തി, ഡോ. അർജുൻ, ഡോ. ശിവാനന്ദൻ, ഡോ. അമൃത, ഡോ. ഹബീബുല്ല, ശ്രീറാം തുടങ്ങിയവർ സംസാരിച്ചു. പടം......mplma2 ജില്ല ബധിര കായികമേള നാളെ മലപ്പുറം: ജില്ല ബധിര സ്പോർട്സ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ ജില്ല ബധിര കായികമേള വ്യാഴാഴ്ച കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ ബധിര സ്കൂളുകളിൽനിന്നും ക്ലബുകളിൽനിന്നുമായി മുന്നൂറിൽപരം കായികതാരങ്ങൾ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.