പുത്തനാൽക്കൽ നവരാത്രി സംഗീതോൽസവം

ചെർപ്പുളശ്ശേരി: ഷർമിള, ഷാന്തള സഹോദരിമാരുടെ കച്ചേരി സദസിന് ആനന്ദകരമായി. പുത്തനാൽക്കൽ നവരാത്രി സംഗീതോൽസവത്തി​െൻറ രണ്ടാം ദിവസമാണ് ഷർമിള, ഷാന്തള സഹോദരിമാർ പ്രധാന കച്ചേരി അവതരിപ്പിച്ചത്. വയലിനിൽ സുനിത ശങ്കറും മൃദംഗത്തിൽ കെ.എം.എസ് മണിയും മുവർ ശംഖിൽ കണ്ണൂർ സന്തോഷും പക്കമേളമൊരുക്കി. വൈകുന്നേരം രാധിക രാജേന്ദ്രൻ പ്രഥമ കച്ചേരി അവതരിപ്പിച്ചു. കിള്ളിക്കുറുശ്ശിമംഗലം രമേഷ് വയലിനിലും സൂരജ് സുരേഷ് മൃദംഗത്തിലും കച്ചേരിയെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.