എൽ.ഐ.സി ഏജൻറുമാരുടെ തൊഴിൽ സുരക്ഷിതത്വം തകർക്കുന്നതിനെതിരെ പ്രക്ഷോഭം

തിരൂർ: എൽ.ഐ.സി ഏജൻറുമാരുടെ തൊഴിൽ സുരക്ഷിതത്വം തകർക്കുന്ന ഓൺലൈൻ ബിസിനസ്, ഡയറക്ട് മാർക്കറ്റിങ്, ബാങ്ക് അഷ്വറൻസ് എന്നിവ നടപ്പാക്കുന്നതിൽനിന്ന് എൽ.ഐ.സി മാനേജ്മ​െൻറ് പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ എൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) കോഴിക്കോട് ഡിവിഷൻ ദ്വിദിന സമ്മേളനം തീരുമാനിച്ചു. പ്രതിനിധി സമ്മേളനത്തിൽ ഡിവിഷൻ സെക്രട്ടറി പി.എൻ. സുധാകരൻ, സംസ്ഥാന സെക്രട്ടറി എം.കെ. മോഹനൻ, സി.പി. അഹമ്മദ് കുഞ്ഞി, കെ.ജി. സൽമഭായ്, ടി.കെ. വിശ്വൻ, എ.പി. സാവിത്രി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മാത്യു കാരാംവേൽ (പ്രസി.), എം. ലേഖദൻ, പി. ബാലകൃഷ്ണൻ, പി.ജെ. ജേക്കബ്, പി. വസന്ത, അപ്പൻ നമ്പ്യാർ (വൈ. പ്രസി.), പി.കെ. സദാനന്ദൻ (ജന. സെക്ര.), എക്കാൽ വിജയൻ, ഇ. ജയപ്രകാശ്, എം. നിഷിത്ത് കുമാർ, കെ.എം. ശ്രീധരൻ, സി.പി. ഉണ്ണികൃഷ്ണൻ (ജോ. സെക്ര.), സദാനന്ദൻ (ട്രഷ.). photo: tir mg2 lic mathew മാത്യു കാരാംവേൽ photo: tir mg3 lic sadanadhan പി.കെ. സദാനന്ദൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.